Friday, April 10, 2009

കുരിശിലേറ്റിയതിന്‍റെ മൂന്നാം നാള്‍



യേശുദേവന്‍ ഉയര്‍ത്തെഴുന്നേറ്റതിന്‍റെ സ്മരണ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഈസ്റ്റര്‍ ആഘോഷിക്കുന്ന ഈ അവസരത്തില്‍ നമുക്ക് അതിന്റെ ചരിത്രത്തിലേക്ക് ഒന്ന് കടന്നു ചെല്ലാം.

കുരിശിലേറ്റിയതിന്‍റെ മൂന്നാം നാള്‍ കല്ലറയില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റതിന്‍റെ സ്മരണ പുതുക്കിയാണ് ഉയിര്‍പ്പു തിരുന്നാള്‍ ആഘോഷിക്കുന്നത്.

പ്രത്യാശയുടെ ഉത്സവമാണ് ഈസ്റ്റര്‍. ക്രിസ്തു ഉയര്‍ത്തെഴുന്നേറ്റതിന്‍റെ പ്രതീകാത്മകമായ അവതരണങ്ങളാണ് ദേവാലയങ്ങളില്‍ നടക്കുന്നത്. മിക്കവാറും ദേവാലയങ്ങളില്‍ രാവിലെ ഒന്നരയ്ക്കും മൂന്നരയ്ക്കും ഇടയിലാണ് ഉയര്‍ത്തെഴുന്നേല്പ് ചടങ്ങുകള്‍ നടന്നത്.

ചരിത്രവും മിത്തും ഇഴപിരിഞ്ഞു കിടക്കുന്ന ഈസ്റ്റര്‍, ക്രിസ്ത്യന്‍ - ആംഗ്ളോ - സാക്സന്‍ - ഹീബ്രു പരമ്പര്യങ്ങളുടെ തുടര്‍ച്ചയാണ്. ആംഗ്ളോ - സാക്സന്‍ ജനതയുടെ വസന്തകാല ദേവതയായ ഇയോസ്റ്ററിലാണ് ചരിത്രപണ്ഡിതര്‍ ഈസ്റ്ററിന്‍റെ ആദിമ മിത്ത് കണ്ടെത്തുന്നത്.

ഏപ്രില്‍ മാസ ദേവതയായ ഇയോസ്റ്ററാണ് തങ്ങള്‍ക്ക് സര്‍വൈശ്വര്യങ്ങളും വസന്തക്കാലവും സമ്മാനിക്കുന്നതെന്ന് ആഗ്ളോ സാക്സന്‍ ജനത വിശ്വസിച്ചുപോരുന്നു. ക്രിസ്തുവിന്‍റെ ഉയര്‍ത്തെഴുന്നേല്‍പ്പു നടന്നതും ഈ വസന്തകാലത്തു തന്നെയായിരുന്നു. മതപ്രചാരണത്തിനായി അവിടെയെത്തിയ ക്രിസ്ത്യന്‍ മിഷണറിമാര്‍ ഈസ്റ്ററിനെ ക്രിസ്തുമതത്തിലേക്കു സ്വാഗതം ചെയ്യുകയായിരുന്നു എന്നാണ് ചരിത്രം പറയുന്നത്.

ആദ്യകാലങ്ങളില്‍ ഇന്നത്തെപ്പോലെ ഞായറാഴ്ച്ചകളിലായിരുന്നില്ല ഈസ്റ്റര്‍ ആഘോഷിച്ചിരുന്നത്. ക്രിസ്തുമതം സ്വീകരിച്ച റോമന്‍ ചക്രവര്‍ത്തി കോണ്‍സ്റ്റാന്‍റിന്‍ ആണത്രേ എ.ഡി. 325 ല്‍ ഈസ്റ്റര്‍ ആഘോഷം വസന്തകാലത്തെ പൂര്‍ണ്ണ ചന്ദ്രനു ശേഷം വരുന്ന ഞായറാഴ്ചയായി തീരുമാനിച്ചത്.

മത പരിവര്‍ത്തനത്തിനായി അവരുടെ മണ്ണില്‍ കാലു കുത്തിയ ക്രിസ്ത്യന്‍ മിഷനറിമാര്‍ക്കാകട്ടെ രൂഢമൂലമായിക്കഴിഞ്ഞ ഈ മിത്തിനെ മാമ്മോദീസാ മുക്കി ക്രിസ്തുമതത്തിലേക്ക് സ്വീകരിക്കുകയേ നിവര്‍ത്തിയുണ്ടായിരുന്നുള്ളൂ. ക്രിസ്തുവിന്‍റ്റെ പുനരുദ്ധാരണം നടന്നത് വസന്തകാലത്തായിരുന്നുവെന്നത് ഇതിനെ എളുപ്പമാക്കി.

Monday, January 5, 2009

താഴോട്ട് നോക്കിയവര്‍



ഞാന്‍ വളരെ ചെറുപ്പത്തില്‍ വായിച്ച ഒരു കഥയാണിത്

ഇത് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാവുന്നതുമായ ഒരു കഥയുമാണ്.

ഈ കഥ എന്റെ ജീവിതത്തില്‍ വളരെ ഗുണം ചെയ്തിട്ടുണ്ട്.ഒരു പക്ഷെ നിങ്ങള്‍ക്കും!

ഇനിയും ആര്‍ക്കെങ്കിലും ഉപകാരം കിട്ടിയാലോ?

അതിനായി ഒരിക്കല്‍ കൂടി ഞാന്‍ ഈ കഥ ഇവിടെ പറയട്ടെ

അമേരിക്കന്‍ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കന്റെ ബാല്യകാലം ദാരിദ്യ്രവും യാതനയും നിറഞ്ഞതായിരുന്നു. മരപ്പണിക്കാരനായ അച്ഛന്റെയും തയ്യല്‍ക്കാരിയായിരുന്ന അമ്മയുടെയും വരുമാനം കൊണ്ട് കുടുംബം പുലര്‍ത്താന്‍ ബുദ്ധിമുട്ടിയിരുന്ന കാലം.

കീറിയ ഉടുപ്പും ധരിച്ച് സ്കൂളിലെത്തിയിരുന്ന ലിങ്കനെ എതിരേറ്റിരുന്നത് കൂട്ടുകാരുടെ കളിയാക്കലുകളും പരിഹാസവുമായിരുന്നു. തന്റെ അവസ്ഥയില്‍ മനംനൊന്ത ലിങ്കന്‍ സഹികെട്ട് ഒരു ദിവസം അമ്മയോട് ചോദിച്ചു

“അമ്മേ എനിക്ക് ഒരു ഉടുപ്പ് വാങ്ങിത്തരാമോ“

മകന് നല്ല ഉടുപ്പ് വാങ്ങിക്കൊടുത്ത് സ്കൂളില്‍ അയക്കണമെന്ന് മനസില്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും അതിനാവുന്നില്ലല്ലോ എന്നോര്‍ത്തപ്പോള്‍ ആ അമ്മയുടെ ഉള്ളില്‍ ദുഃഖം നിറഞ്ഞു. എങ്കിലും അതൊന്നും പുറത്തുകാട്ടാതെ മകനെ മാറോട് ചേര്‍ത്തു പിടിച്ചുകൊണ്ട് ആ അമ്മ പറഞ്ഞു

“മോനെ അച്ഛനും അമ്മയ്ക്കും അതിനുള്ള ശേഷിയില്ലെന്ന് അറിയാമല്ലോ. നമ്മുടെ അവസ്ഥ മനസിലാക്കി വേണം നാം ജീവിക്കാന്‍. അതിന് ആത്മവിശ്വാസവും ആത്മാഭിമാനവും നമുക്കുണ്ടായിരിക്കണം. അവയുണ്ടെങ്കില്‍ ഏതവസ്ഥയില്‍ നിന്നും ഉയര്‍ന്ന് ഭാവിയില്‍ വലിയവനാകാന്‍ സാധിക്കും“

അമ്മയുടെ ആ വാക്കുകള്‍ ലിങ്കന്റെ മനസില്‍ ആത്മവിശ്വാസം നിറയ്ക്കാന്‍ പര്യാപ്തമായിരുന്നു. താന്‍ ആയിരിക്കുന്ന അവസ്ഥയെ പഴിക്കാതെ അതിനോട് പൊരുത്തപ്പെട്ടുകൊണ്ട് ജീവിതത്തില്‍ പടിപടിയായി ഉയരാന്‍ ലിങ്കന് കഴിഞ്ഞത് ഈയൊരു മനോഭാവം ചെറുപ്പത്തില്‍ തന്നെ വളര്‍ത്തിയെടുക്കാന്‍ സാധിച്ചതുകൊണ്ടാണെന്ന് തുടര്‍ന്നുള്ള ജീവചരിത്രം വായിച്ചാല്‍ നമുക്ക് മനസിലാകും.

പിന്‍മൊഴി:ഉയരത്തിലേക്ക് നോക്കി താരതമ്യപ്പെടുത്തുന്നതിന് പകരം നമുക്ക് ചുറ്റും നോക്കാനും നമ്മുടെ താഴേക്കു കൂടി നോക്കാനും പരിശ്രമിക്കുക എന്നതാണ്. നമുക്ക് ലഭിച്ചിരിക്കുന്ന അനുഗ്രഹങ്ങളോ കഴിവുകളോ സൌകര്യങ്ങളോ ഒന്നുമില്ലാത്ത അനേകരെ നമുക്കും ചുറ്റും നമുക്ക് താഴെയുമായി കാണാന്‍ സാധിക്കും.

Saturday, September 20, 2008

ധര്‍മ്മപ്പെട്ടി



കഥ:ധര്‍മ്മപ്പെട്ടി*

രചന:മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍.

ചിത്രം:മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍.

ധര്‍മ്മപ്പെട്ടിയില്‍ ഭക്തന്മാര്‍ ദിവസവും
പണമിട്ടുകൊണ്ടിരുന്നു.

ഒരിക്കലും ഈ പണം ദൈവത്തിനു
വേണ്ടി ആരും ഉപയോഗിച്ചില്ല!

ദൈവമൊരു പരാതി സര്‍ക്കാരിനയച്ചു!

സര്‍ക്കര്‍ പ്രധാന മൂന്ന് മതത്തിന്റെ
മേലാധ്യക്ഷന്മാരെ ചര്‍ച്ചക്കു ക്ഷണിച്ചു!

ദൈവത്തിന്റെ പരാതി അവരെ കേള്‍പ്പിച്ചു.

ഇതുകേട്ട ഒന്നാമത്തെ മതത്തിന്റെ
മേലധ്യക്ഷന്‍ പറഞ്ഞു

ധര്‍മ്മപ്പെട്ടി തുറന്നു കഴിഞ്ഞാല്‍
ഒരു വൃത്തം വരക്കുക,തുടര്‍ന്ന്
ഓരോ നാണയം മുകളിലെക്കെറിയുക
വൃത്തത്തില്‍ വീഴുന്നവ ദൈവത്തിനും
പുറത്തു വീഴുന്നവ നമ്മള്‍ക്കും!

ഇതുകേട്ട രണ്ടാമത്തെ മതത്തിന്റെ
മേലധ്യക്ഷന്‍ പറഞ്ഞു

ധര്‍മ്മപ്പെട്ടി തുറന്നു കഴിഞ്ഞാല്‍
ഒരു രേഖ വരക്കുക,തുടര്‍ന്ന്
ഓരോ നാണയം മുകളിലെക്കെറിയുക
വലത്തു വീഴുന്നവ ദൈവത്തിനും
ഇടത്തു വീഴുന്നവ നമ്മള്‍ക്കും!

ഇതുകേട്ട മൂന്നാമത്തെ മതത്തിന്റെ
മേലധ്യക്ഷന്‍ പറഞ്ഞു

രണ്ടും സ്വീകാര്യമല്ല കാരണം
നാണയം മുകളിലോട്ട്‌ ചുഴറ്റുമ്പോള്‍
കൈകള്‍ വളയുകയും തിരിയുകയും
ചെയ്യും അതിന്നാല്‍ ദൈവത്തിനു
പണമൊന്നും കിട്ടുവാന്‍ വഴിയില്ല
അതിന്നാല്‍ ഞാന്‍ ഒരു നേര്‍വഴി പറയാം

നേര്‍വഴി കേള്‍ക്കാന്‍ എല്ലാവരും
കണ്മിഴിച്ചിരുന്നു!

നേര്‍വഴി ഇപ്രകാരമായിരുന്നു

നാണയം മുകളിലോട്ട്‌ എറിയുമ്പോള്‍
സ്വര്‍ഗത്തിലെത്തുന്നത്‌ ദൈവത്തിനും
ഭൂമിയിലെത്തുന്നത്‌ നമ്മള്‍ക്കും!

*ഒരു നാടോടി കഥയുടെ പുന:രാവിഷ്കാരം

Friday, August 29, 2008

ദാനം വരുത്തിയ വിന



കഥ:ദാനം വരുത്തിയ വിന

രചന:മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍.

ചിത്രം:മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍.

സ്റ്റീഫന്‍ സുന്ദരനായ ഒരു ചെറുപ്പക്കാരന്നായിരുന്നു.
പക്ഷേ അവനു കണ്ണുകള്‍ കാണാന്‍ പറ്റില്ലായിരുന്നു.
എന്നാലും അവനു സുന്ദരിയായ ഒരു കാമുകിയുണ്ടായിരുന്നു
എന്നും വൈകുമ്ന്നേരങ്ങളില്‍ ഇവര്‍ അവരുടെ വീടിനടുത്തുള്ള പാര്‍ക്കില്‍ ഒത്തുചേരുമായിരുന്നു.
അപ്പോഴൊക്കെ സ്റ്റീഫന്‍ കാത്തിയോട്‌ പറയുമായിരുന്നു
"എനിക്കു കണ്ണുകാണുമായിരുന്നെങ്കില്‍, ഞാന്‍ നിന്നെ കല്യാണം കഴിക്കുമായിരുന്നു"
കുറച്ചു നാളുകള്‍ക്കു ശേഷം ആരോ സ്റ്റീഫനു കണ്ണുകള്‍ ദാനം ചെയ്തു.
അങ്ങിനെ അവന്‍ തന്റെ കാമുകിയായ കാത്തിയെ കണ്ടു.
സ്റ്റീഫന്‍ കാത്തിയെ കണ്ടു ഞെട്ടിപ്പോയ്‌ 'അവള്‍ക്കു കണ്ണുകള്‍ ഇല്ലായിരുന്നു'
കുറച്ചു ദിവസങ്ങള്‍ക്കു ശേഷം കാത്തി പറഞ്ഞു സ്റ്റീഫനോട്‌"ഇനി എന്നെ കല്ല്യാണം കഴിച്ചു കൂടെ"
കുറച്ചു സമയം ചിന്തിച്ച ശേഷം സ്റ്റീഫന്‍ പറഞ്ഞു
"എനിക്കു നിന്നെ കല്ല്യാണം കഴിക്കാന്‍ സാധ്യമല്ല കാരണം നിനക്കു കണ്ണുകള്‍ ഇല്ലല്ലോ"
കാത്തി ഒന്നും മിണ്ടാതെ സ്റ്റീഫന്റെ അരികില്‍ നിന്നും എഴുന്നേറ്റു.
പിന്നെ അവള്‍ മെല്ലെ സ്ട്ടീഫനോടു പറഞ്ഞു"എന്റെ കണ്ണുകള്‍ ശ്രദ്ധിച്ചുപയോഗിക്കുക"
ഇത്രയും പറഞ്ഞു കൊണ്ട്‌ കാത്തി സ്റ്റീഫനില്‍ നിന്നും നടന്നകന്നു.

Sunday, August 3, 2008

കടല്‍ കാണാന്‍



കഥ:കടല്‍ കാണാന്‍.

രചന:മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍.

ചിത്രം:മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍.

എട്ടാം ക്ലാസ്സിലെ ബാക്ക്‌ ബഞ്ചിലെ റോയിയും,സണ്ണിയും,ജോസഫും,മാത്യൂസും പിന്നെ ഞാനും ക്ലാസ്സിലെന്നല്ല സ്ക്കൂളിലൂം പേരുകേട്ടവരായിരുന്നു.
ആരുകണ്ടാലും പറയുക തലതെറിച്ച പിള്ളേരെന്നാണ്‌.

മിക്ക ദിവസങ്ങളിലും ക്ലാസില്‍ ആദ്യ പിരീടൊഴിച്ച്‌ മറ്റെല്ലാപിരീടും പുറത്തായിരിക്കും.ആദ്യപിരീടില്‍ തന്നെ ക്ലാസില്‍ കാണുന്നത്‌ ഹാജറിനു വേണ്ടി മാത്രമാണ്‌.

അങ്ങിനെ ഒരു ദിവസം കടല്‍ കാണാന്‍ പരിപാടിയിട്ടു ക്ലാസും കട്ടുചെയ്തു കടപ്പുറത്തെത്തി.ഞങ്ങള്‍ അഞ്ചുപേരും ഷര്‍ട്ടും ടൗസറും ഊരിവെച്ചു.പറന്നു പോവാതിരിക്കാന്‍ അതിനിമുകളിലായി ഞങ്ങളുടെ പുസ്തകവും വെച്ചു.

കടലിലേക്ക്‌ ഓടിയിറങ്ങി,കുളിക്കാന്‍ തുടങ്ങി.കുളിച്ചു സമയം പോയാതറിഞ്ഞില്ല. അസ്സര്‍ ബാങ്കുവിളിച്ചപ്പോഴാണ്‌.സ്ക്കൂള്‍ വിടാനുള്ളസമയമായി എന്നോര്‍മ്മവന്നത്‌.

അങ്ങിനെ കടലില്‍നിന്നും കയറിയശേഷം ഷര്‍ട്ടും ടൗസറും എടുക്കാനായ്‌ ഞാന്‍ പുസ്തകമെടുത്തപ്പോള്‍ കാറ്റത്ത്‌ ഷര്‍ട്ടുകളും ടൗസറുകളും പറന്നു പോയ്‌.അതെടുക്കാനായ്‌ റോയിയും,
സണ്ണിയും,ജോസഫും,മാത്യൂസും ഓടി.

പുസ്തകം കയ്യിലുണ്ടായിരുന്ന ഞാന്‍ അതു താഴെവെച്ചു ഓടാന്‍ നോക്കുമ്പോള്‍ ഷര്‍ട്ടുകാണാനില്ലായിരുന്നു ടൗസറുകണ്ടു അതോടിച്ചെന്നെടുക്കുകയും ചെയ്തു.അവിടെയെല്ലാം തിരഞ്ഞിട്ടു കാണാനില്ലാത്തതിഞ്ഞാല്‍ ആകെ പരിഭ്രമിച്ചു.ഒപ്പം പേടിയും.ഷര്‍ട്ടിലാതെ എങ്ങിനെ വീട്ടില്‍ പോവും എന്നതായിരുന്നു ആകെയുള്ള പ്രശ്നം.

ആകെയിള്ള രണ്ടു ഷര്‍ട്ടില്‍ ഒന്നാണു കാണാതയിരിക്കുന്നത്‌.
റോയിയും,സണ്ണിയും,ജോസഫും,മാത്യൂസും തിരിച്ചു പോവാന്‍ തിരക്കുകൂട്ടുന്നു.അവരും കൂടെ തിരയുന്നുണ്ടായിരുന്നു പൂഴിയും പച്ചപടര്‍പ്പും കഴിഞ്ഞു കാറ്റാടിമരങ്ങളും കഴിഞ്ഞു ഇനി നോക്കാനുള്ളത്‌ നോക്കെത്താദൂരത്തു പരന്നു കിടക്കുന്ന തെങ്ങിന്‍ കൂട്ടങ്ങള്‍ക്കിടയിലാണ്‌.അവിടെയും ഒന്നുതിരയാന്‍ തീരുമാനിച്ചു.തിരച്ചില്‍ തുടങ്ങിയീട്ടു സമയം ഏകദേശം ഒരുമണികൂറെങ്കിലുമായികാണും.സൂര്യന്‍ കടലിനോടൂചേര്‍ന്നുവരുന്നു ഒപ്പം ഇരുട്ടും.പിന്നെ തളര്‍ച്ചയും ഉച്ചക്കാണെങ്കില്‍ ഒന്നും കഴിച്ചതുമില്ല കടലില്‍ തന്നെയായിരുന്നു.

അങ്ങിനെ തളന്നു കടപുഴകികിടക്കുന്ന ഒരു തെങ്ങിന്‍ പെറ്റയില്‍ ലേശം നേരമിരിക്കാം എന്നുകരുതി അടുത്തുചെന്നപ്പോള്‍ അതാ ആ കുഴിയില്‍ തിരിഞ്ഞു നടന്ന ഷര്‍ട്ട്‌ കിടക്കുന്നു.അതുകിട്ടിയപ്പോഴുണ്ടായ സന്തോഷം പറയാന്‍ പറ്റാത്തതിയിരുന്നു.

അന്നത്തോടെ ക്ലാസു കട്ടുചെയ്തു കടല്‍ കാണണമെന്ന പൂതി ഇല്ലാതാവുകയായിരുന്നു.

Thursday, July 17, 2008

"ടാ ശവ്യേ അത്‌ പൊട്ടോടാ"



ചെറുകഥ:"ടാ ശവ്യേ അത്‌ പൊട്ടോടാ"

രചന:മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍

പണ്ട്‌ എന്റെ ചെറുപ്പത്തില്‍ ഞാന്‍ കേട്ടൊരു സംഭവ കഥയാണിത്‌.

പണ്ട്‌ ത്യശൂരിലെ ആറിയപ്പെടുന്ന ജ്വല്ലറിയുടമയായിരുന്നു റപ്പായേട്ടന്‍.

അദ്ദേഹമെന്നും രാത്രി കടയും അടച്ച്‌ വീട്ടിലേക്കുപോവും വഴിക്കാണ്‌ അന്നത്തെ വരുമാനം എണ്ണിത്തിട്ടപ്പെടുത്താറ്‌.കയ്യിലുള്ള ശീലസഞ്ചിയിലേക്കു കയ്യിലെ കാശെണ്ണി ഇട്ടുകൊണ്ടാണ്‌ നടത്തം, ഇതിനിടക്ക്‌ വഴിക്കരികിലെ ബാറില്‍ നിന്ന് ഒരു സ്മോളും അടുത്ത തട്ടുകടയില്‍ നിന്ന് ഒരു താറാമുട്ടയും കഴിക്കും.

ഇതെല്ലാം എന്നും കാണാറുള്ള ഒരു കള്ളന്‍, ഒരു ദിവസം രാത്രി തോക്കുമായ്‌ റപ്പായേട്ടന്റെ മുന്നിലേക്കു ചാടി വീണ്‌"ടാ കിളവാ കാശെടുക്കടാ" എന്നലറി.ഇതൊന്നും ഗൗനിക്കാതെ റപ്പായേട്ടന്‍ പണമെണ്ണികൊണ്ടുള്ള തന്റെ നടപ്പു തുടര്‍ന്നു.

ഇതു കണ്ട്‌ കള്ളന്‍ കുറച്ചുംകൂടി ഉച്ചത്തില്‍"ടാ കിളവാ തന്നോടാ പറഞ്ഞത്‌ കാശെടുക്കാന്‍"

അപ്പോള്‍ റപ്പായേട്ടന്‍ കള്ളനെ സൂക്ഷിച്ചു നോക്കികൊണ്ടുപറഞ്ഞു,"ടാ ശവ്യേ അത്‌ പൊട്ടോടാ"ഇതു കേട്ട്‌ കള്ളന്‍ അന്തം വിട്ട്‌ നില്‍ക്കുമ്പോള്‍,

ഇതൊന്നും ശ്രദ്ധിക്കാതെ പണമെണ്ണികൊണ്ടുള്ള തന്റെ നടപ്പു തുടര്‍ന്നു റപ്പായേട്ടന്‍.

Wednesday, May 21, 2008

തകര്‍ന്ന പ്രേമസ്വപ്നം



കഥ:തകര്‍ന്ന പ്രേമസ്വപ്നം.

രചന:മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍.

ചിത്രം:മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍.

ഒന്‍പതാം ക്ലാസ്സിലെ ബാക്ക്‌ ബഞ്ചിലെ റോയിയും,സണ്ണിയും,ജോസഫും,മാത്യൂസും പിന്നെ ഞാനും ക്ലാസ്സിലെന്നല്ല സ്ക്കൂളിലൂം പേരുകേട്ടവരായിരുന്നു.

ആരുകണ്ടാലും പറയുക തലതെറിച്ച പിള്ളേരെന്നാണ്‌.അക്കാലത്ത്‌ എനിക്കൊരു പ്രേമമുണ്ടായിരുന്നു.

എട്ടാം ക്ലാസ്സില്‍ പുതുതായി ചേര്‍ന്ന മറിയാമ്മയെയായിരുന്നു ഞാന്‍ പ്രേമിച്ചിരുന്നത്‌.

ഒരു ദിവസം അവളെയും കൂട്ടി നാടുവിടണം.പിന്നെയെവിടെയെങ്കിലും പോയി അദ്ധ്വാനിച്ചു ജീവിക്കണം.

അവളും ഞാനും തനിച്ചൊരുവീട്ടില്‍;എന്‍റ്റെ സ്വപ്നത്തെക്കുറിച്ചു ഞാന്‍ സണ്ണിയോടു പറഞ്ഞു.

സ്ക്കൂളിന്‍റ്റെ പിന്നിലെയുള്ള റബ്ബര്‍ തോട്ടത്തില്‍ക്കൂടി കരിയിലകളെ മെതിച്ചു ശബ്ദമുണ്ടാക്കി നടക്കുന്നതിനിടക്കു ഞാന്‍ ഇടര്‍ച്ചയോടെയും ചമ്മലോടെയും പറഞ്ഞ വര്‍ത്തമാനം കേട്ട്‌ സണ്ണി ഒറ്റച്ചിരി.

എന്നിട്ടു ചോദിച്ചു"എടാ നിങ്ങള്‍ക്കു പിള്ളേരോന്നും വേണ്ടേ?".
അക്കാര്യം എന്‍റ്റെ ചിന്തയിലേയില്ലായിരുന്നു.

"അതിന്താ കല്ല്യാണം കഴിഞ്ഞാല്‍ കുട്ടികള്‍ തനിയെ ഉണ്ടാവുന്നതല്ലേ?"
എന്നു ഞാന്‍ മറുചേദ്യം ചോദിച്ചപ്പോള്‍,

അവനെന്നെയൊന്നു നോക്കി'നീയിത്ര മണ്ടനാണോ'ഇന്നര്‍ത്ഥം ആ നോട്ടത്തിനുണ്ടായിരുന്നെന്നു പിന്നെയെനിക്കു മനസ്സിലായി.

അവന്‍ എന്നെ അടുത്ത ഇടവഴിയിലേക്കു പിടിച്ചു മാറ്റി നിര്‍ത്തി രഹസ്യമായ്‌ കുറച്ചു നേരം സംസാരിച്ചു.

ഞാന്‍ ചമ്മലോടെയെന്തോ കേള്‍ക്കാന്‍ പാടില്ലാത്തതു കേട്ടതു പോലെയായി.
പക്ഷേ അവന്‍ പറഞ്ഞു കഴിഞ്ഞിട്ടും ഇനിയും കൂടുതലറിയണമെന്നാശയോടെ അവനെ ചുറ്റിപ്പറ്റിനിന്നു.

ആദിവസം അങ്ങിനെ അവസാനിച്ചു.പിറ്റേന്നുമുതല്‍ മറിയാമ്മയെ കാണുമ്പോഴൊക്കെയും എനിക്കൊരു വല്ലാത്ത നാണം.

അവളുടെ കണ്ണുകള്‍ സൂചിപോലെ നീണ്ടുവന്നു എന്‍റ്റെ കണ്ണുകളില്‍ കുത്തുന്നതു പോലെ.
ഒരുദിവസം ഞാന്‍ എന്‍റ്റെ ചങ്കുതകരുന്ന കാഴ്ച്ച കണ്ടു.

പത്താം ക്ലാസ്സിലെ തോമസ്സ്‌ മറിയാമയോട്‌ സംസാരിച്ച്‌ ഇടനാഴിയില്‍ നില്‍ക്കുന്നത്‌.
എന്‍റ്റെ സ്വസ്ഥത നഷ്ടമായ്‌.

ഞാന്‍ ഉടനെ അവരുടെ മുന്നില്‍ പോയി ഗൗരവത്തില്‍ അവരത്തെന്നെ നോക്കിനിന്നു.
എന്നെ ഗൗനിക്കാതെ അവര്‍ പിന്നെയും സംസാരം തുടര്‍ന്നു.

ഓരോന്നു പറയുന്നു പിന്നെ ചിരിക്കുന്നു.
മറിയാമ്മയുടെ മുഖം ചുവന്നു തുടുത്തു നില്‍ക്കുന്നു.

എനിക്കു സഹിക്കുന്നതിലപ്പുറമായിരുന്നു ആ കാഴ്ച്ച.

ഞാന്‍ എന്തോ പറയാന്‍ അടുത്തുച്ചെന്നതും തോമസ്‌ എന്നെ നോക്കി
" പോടാ എന്താ നിനക്കിവിടെ കാര്യം പോ.."
എന്‍റ്റെ അഭിമാനം വ്രണപ്പെടുത്തിയതുപോലെയായ്‌.

ഞാന്‍ മറിയാമായെ നോക്കി അവള്‍ തോമസ്സിനെത്തെന്നെ നോക്കി നില്‍ക്കുകയാണ്‌.

അവള്‍ക്കറിയില്ലല്ലോ ഞാന്‍ അവളെ സ്നേഹിക്കുനുണ്ടെന്ന്.

എത്ര പ്രാവശ്യം സണ്ണിയെന്നോടു പറഞ്ഞത്താണ്‌ മറിയാമ്മയോടു ചെന്നു നിന്‍റ്റെ സ്നേഹം പറയാന്‍.

വൈകിപ്പോയ നിമിഷങ്ങളെയോര്‍ത്ത്‌ ഞാന്‍ ദു:ഖത്തോടെ അവിടെ നിന്നും തിരിച്ചു നടന്നു.

അവസനമായ്‌ ഒരിക്കല്‍ കൂടി ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ തൂണില്‍ ചാരിനിന്നു കൊണ്ടു ചിരിക്കുകയായിരുന്നു മറിയാമ്മയും തോമസ്സും.