
മാംസം വെന്തുകഴിഞ്ഞപ്പോള്‍,
ദഹിക്കാന്‍ കാത്തു നില്‍ക്കാതെ അസ്ഥി ചിതയില്‍ നിന്നും എഴുന്നേറ്റ് നടന്നു.
അപ്പോള്‍ പുഴക്കരയില്‍, സന്ധ്യ യാത്രയുടെ ദൂരം ഗണിക്കാന്‍ ക്യൂനില്‍ക്കുകയായിരുന്നു.
പുഴയില്‍ കുളിച്ചു തുവര്‍ത്തിയ അസ്ഥി ഖേദസിന്ദൂരം ചാര്‍ത്തി സന്ധ്യയെ കാത്തുനിന്നു.
ഗണിച്ചു കിട്ടിയ ദൂരവുമായി അസ്ഥിയും സന്ധ്യയും യാത്രയായപ്പോള്‍ പുഴക്കരയില്‍ ഇരുട്ട് പരന്നു.
അപ്പോഴും ചിതപുകയുന്നുണ്ടായിരുന്നു.
7 comments:
ഹോ പേടിപ്പിച്ചുകളഞ്ഞു.
ഇഷ്ടായി...
മംസവും അസ്ഥിയും സഗീറിന്റെ തൊട്ടുമുന്പിലുള്ള കവിതയിലും വന്നുപോയല്ലോ..?
:)
സ്ഗീറെ, നിങ്ങളുടെ വെള്ളി നക്ഷത്രം ബ്ലോഗില്‍ കയറാന്‍ പറ്റുന്നില്ല. ഹാങ് ആകുന്നുണ്ട്. അതിലെ അത്യാവശ്യമില്ലാത്ത ഗ്രാഫിക്സ് കുറച്ചാല്‍ ഒരു പക്ഷേ പേജ് ലോഡായേക്കും, അസൗകര്യമില്ലെങ്കില്‍.
അയ്യോ..
ഇതിപ്പോള്‍ കോട്ടയം പുഷ്പനാഥിന്റെ "ഡ്രാക്കുള" വായിച്ചതുപോലെ ആയല്ലോ? പണ്ടാരമടങ്ങാന്‍ ഇനി രാത്രയില്‍ പേടിച്ചിട്ടു ഉറക്കവും വരില്ല...ആ അസ്ഥികൂടമെങ്ങാന് തിരിച്ചു വന്നാല്‍....????!!!
ദൂരം ഗണിക്കുന്നത് ത്രാസിലാണോ സഗീറേ? ഭാരം നോക്കാനല്ലേ ത്രാസ്.
സിന്ധൂരം എന്നത് സിന്ദൂരം എന്ന് തിരുത്തുമല്ലൊ.
ത്രാസ്, ത്രാസം എന്നിവയ്ക്ക് രണ്ട് അര്‍ത്ഥങ്ങളാണ്.
ഈ കഥക്ക് വന്ന എല്ലാ അനോണി കമേന്റുകളും ഡിലിറ്റുചെയ്തിരിക്കുന്നു,ഒപ്പം സാഗര്‍ എന്ന എന്റെ അപരന്റെയും (അദ്ദേഹം എന്തിനാണാവേ ഇങ്ങനെ വേഷം കെട്ടിയാടുന്നതെന്നു മാത്രം മനസിലാവുന്നില്ല!പലര്‍ക്കും പലതരത്തിലല്ലേ ആത്മ സംത്യപതി കിട്ടുന്നത്,ഇയാള്‍ക്ക് എന്നെ നോവിക്കുന്നതിലൂടെയാകും അത് സാധ്യമാകുന്നത് എന്ന് ഞാന്‍ അനുമാനിക്കുന്നു)
@ സിമി,തെറ്റുതിരുത്തി ഒപ്പം ചില മാറ്റവും.നന്ദി.മറ്റെല്ലാ വായനക്കാര്‍ക്കും നന്ദി.
തൊട്ടു മുന്നിലത്തേതിന്റെ തുടര്‍ച്ച പോലെ...
വസ്ത്രങ്ങള്‍ ഉപേക്ഷിച്ചും യാത്ര തുടരേണ്ടി വരും. എത്തേണ്ടിടത്തു എത്താതെ നില്ക്കാനാവില്ലല്ലോ?
കൊള്ളാം.
Post a Comment