
പ്രിയ ഡോക്‌ടര്‍ക്ക്,
കേരളത്തിലെ ഞാന്‍ അടങ്ങുന്ന മുസ്ലീം സമൂഹത്തിന്റെ സംരക്ഷകരെന്ന് സ്വയം പറഞ്ഞു നടക്കുന്ന പാര്‍ട്ടിയുടെ നേതാവായ എന്റെ കൂട്ടുക്കാരന്‍ കുഞ്ഞാലിയുടെ അസുഖത്തെ പറ്റി പറയാനാണ് ഞാന്‍ ഈ കത്തെഴുതുന്നത്.ആദ്യം ഞാന്‍ അവനെ പരിചയപ്പെടുത്താം.
വരികള്‍ക്കിടയിലൂടെ വായിക്കുക എന്നാതാണ് കുഞ്ഞാലിയുടെ സ്വഭാവം.കൂടുതലായി ചിന്തിക്കുന്നതിന്നാല്‍ ഏത് പ്രശ്‌നത്തേയും അതിന്റെ സന്ദര്‍ഭങ്ങളേയും അതുമായി ബന്ധപ്പെടുന്ന വ്യക്തികളെവരെ കുഞ്ഞാലി സംശയത്തോടു മാത്രമേ കണ്ടിരുന്നുള്ളൂ.തനിക്ക് മറ്റുള്ളവരില്‍ നിന്നും എന്തെല്ലാമോ പ്രത്യേഗത കഴിവുകള്‍ ഉണ്ടെന്ന ഒരു മിഥ്യാബോധം അവന്‍ വിശ്വച്ചിരുന്നു.ഒരു പക്ഷെ ഈ വിശ്വാസവും ചിന്തയുമെല്ലാം ആയിരിക്കാം കുഞ്ഞാലിയെ ഈ രോഗത്തില്‍ കൊണ്ടു ചെന്നെത്തിച്ചതെന്ന് ഞാന്‍ അനുമാനിക്കുന്നു.
അങ്ങിനെയിരിക്കുമ്പോഴാണ് കഴിഞ്ഞ ദിവസം വീണ്ടും ഞാന്‍ അവന്റെ തല മാധ്യമങ്ങള്‍ക്കുള്ളില്‍ കണ്ടത്.ആദ്യം ദൃശ്യമായും പിന്നീട് അച്ചടികളിലും അവന്റെ തലയും വാക്കുകളും മറ്റു പലതലകളും അവരുടെ വാക്ക് പയറ്റുകളും കണ്ടു.എല്ലാം കൂട്ടി വായിച്ചപ്പോഴാണ്, ഇതിനെല്ലാം പിന്നില്‍ കുഞ്ഞാലിയുടെ മിഥ്യാബോധമാണെന്ന് മനസിലായത്.
ഭാരതത്തിന്റെ കാഴ്‌ച്ചപാടുകള്‍ നന്നാക്കാനിറങ്ങിയ ഒരു ചാനലിലെ വാര്‍ത്താ വായനക്കാരനായ കുമാരന്‍ അടുത്തിടെ അതില്‍ നിന്നും രാജിവെച്ച് ലേഖകന്‍ എന്ന പുതിയൊരു ചാനല്‍ തുടങ്ങുന്നുവെന്ന വാര്‍ത്ത എന്നെപ്പോലെ കുഞ്ഞാലിയും കേട്ടിരുന്നു.ഈ കുമാരന്‍ കുഞ്ഞാലിയുടെ പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു പുളിച്ചു നാറിയ സംഭവം കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒന്ന് തേട്ടിയിരുന്നു.ആ തേട്ടലില്‍ പുറത്തേക്ക് വരാതെ വല്ലതും കുമാരന്റെ തൊണ്ടയില്‍ തടഞ്ഞിരിപ്പുണ്ടോ എന്നറിയാന്‍ നടത്തിയ ഒരു നാടകം അതിന്റെ ക്ലൈമാക്സിലെത്തിയപ്പോള്‍ കുഞ്ഞാലി സ്വയം നാറുന്ന കാഴ്ച്ചയാണ് കണ്ടത്.കാളപെറും മുന്‍പേ കയറുമെടുത്തിറങ്ങിയ കുഞ്ഞാലി തൊണ്ട തപ്പി ചെന്നത് സ്വന്തം തൊണ്ടയില്‍ തന്നെയായിരുന്നു.
എന്റെ പ്രിയ ചലചിത്രകാരനായ ജോണ്‍ എബ്രഹാമിന്റെ 'ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍ ' എന്ന ചലചിത്രത്തില്‍ അടൂര്‍ ഭാസി അവതരിപ്പിച്ച കഥാപാത്രം ഏറെ സാമ്യതകള്‍ ഉണ്ടെന്നതിനാലാവണം ഞാന്‍ ആ ചലചിത്രം ഒന്നും കൂടി ഓര്‍ത്തുപോയി.
പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് കുഞ്ഞാലി ഉണ്ടാക്കിയ പുകിലുകള്‍ നീതിന്യായത്തിന്റെ ശുപാര്‍ശ കൊണ്ട് കെട്ടടങ്ങിയതായിരുന്നു.വീണ്ടും ആ ഉമിതീയില്‍ കനലു കോരിയിട്ടു കൊടുത്തിരിക്കുകയാണ് ഇവന്‍.ഞാന്‍ ചതിക്കപ്പെടുന്നു,എന്നെ ആരോ പിന്തുടരുന്നു,എന്നെ കൊല്ലാന്‍ ശ്രമിക്കുന്നു എന്നൊക്കെയുള്ള കുഞ്ഞാലിയുടെ വിചാരങ്ങള്‍ പരസ്യമാക്കുക വഴി ഈ രോഗം വീണ്ടും കൂടിയിരിക്കാനാണ് സാധ്യത.
നൂറ് ശതമാനം വിദ്യാസമ്പനരാണെന്ന് അവകാശപ്പെടുന്ന ഞാന്‍ അടങ്ങുന്ന കുഞ്ഞാലി സമൂഹം വസിക്കുന്ന ഈ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ മുപ്പത് ശതമാനം പേരും ഈ മാധ്യമങ്ങളില്‍ വരുന്നൊതൊന്നും അറിയുന്നില്ലെന്നുകൂടി മനസിലാക്കണം എന്നു കൂടി അറിയിച്ചു കൊണ്ട് ഈ കത്ത് നിറുത്തട്ടെ
എന്ന് സ്വന്തം
കുഞ്ഞാലിയുടെ സുഹൃത്ത്!.
7 comments:
കേരളത്തിലെ ഞാന്‍ അടങ്ങുന്ന മുസ്ലീം സമൂഹത്തിന്റെ സംരക്ഷകരെന്ന് സ്വയം പറഞ്ഞു നടക്കുന്ന പാര്‍ട്ടിയുടെ നേതാവായ എന്റെ കൂട്ടുക്കാരന്‍ കുഞ്ഞാലിയുടെ അസുഖത്തെ പറ്റി പറയാനാണ് ഞാന്‍ ഈ കത്തെഴുതുന്നത്.ആദ്യം ഞാന്‍ അവനെ പരിചയപ്പെടുത്താം.
ഈ അസുഖതിനുള്ള ചികിത്സ കാലമുരിക്കില്‍ കേറുക എന്നുള്ളതാണ് ..... പോസ്റ്റ് നന്നായി ....
താങ്കളുടെ സുഹൃത്ത് കുഞ്ഞാലിയല്ല തെന്നാലിയാണെന്ന് ആദ്യം തിരിച്ചറിയുക..!!പോസ്റ്റ് നന്നായി.
ഇതടക്കം 'എല്ലാ' അസുഖങ്ങള്‍ക്കും കോയമ്പത്തൂര് ആര്യവൈദ്യ ഫാര്മസിയില്‍ ചികിത്സ ലഭ്യമാണെന്ന് ഡോ. അച്ചു അറിയിക്കുന്നു. :)
സക്കീറേ ....പുള്ളിയുടെ രോഗത്തിന്റെ പേരുപറഞ്ഞില്ല ..പോട്ടേ ലക്ഷണങ്ങൾ പറഞ്ഞല്ലോ..ഇന്നിട്ടു ഈ സുഹൃത്ത് എത്രമുസ്ലിങ്ങളെ രക്ഷിച്ചു ..ആകേ കേട്ടതു റജീനയോ റജുലയോ അങ്ങനെ കുറച്ചു പെരുകൾ മാത്രം
പാവപ്പെട്ടവാ,അതല്ലേ ഞാൻ ആദ്യമേ പറഞ്ഞത് ‘കേരളത്തിലെ ഞാന്‍ അടങ്ങുന്ന മുസ്ലീം സമൂഹത്തിന്റെ സംരക്ഷകരെന്ന് സ്വയം പറഞ്ഞു നടക്കുന്ന പാര്‍ട്ടിയുടെ നേതാവായ എന്റെ കൂട്ടുക്കാരന്‍ കുഞ്ഞാലി‘യെന്ന്!.
ഇതു നല്ല "അടി"യുടെ കുറവാണ്...
Post a Comment