
സ്ഫടിക പാത്രത്തിലെ പോത്ത് കറിയിലെ പോത്ത് എഴുന്നേറ്റുനിന്ന് ചോദിച്ചു
"ഹേ മനുഷ്യാ.......നീ ഓര്‍ക്കുന്നുവോ,
പണ്ടൊരിക്കല്‍ ഞാന്‍ വയലിലെ നെല്‍ചെടി തിന്നുന്നതു കണ്ട്
നീ എന്നെ അടിക്കാന്‍ വന്നപ്പോള്‍ ഞാന്‍ പറഞ്ഞതു നീ ഓര്‍ക്കുന്നുവോ?
മറന്നുവെന്നോ എങ്കില്‍ കേട്ടോള്ളൂ;
ഞാൻ നുകമേറ്റി ഉഴുതുമറിച്ചുണ്ടാക്കിതന്ന ഈ വിളവ് എനിക്കിതു തിന്നാന്‍ അവകാശമില്ലേ?
അതുപോലും മറന്ന മനുഷ്യാ ഞാന്‍ ഒന്നും കൂടി പറയട്ടെ,
നുകമേറ്റി ഞാനുഴുതുമറിച്ച് തന്ന ഈ ചോറിലേക്ക് എന്നെ കറിയായി ഒഴിച്ചു കഴിക്കാന്‍ നിങ്ങള്‍ക്ക് ലജ്ജയില്ലേ?''
ഈ സമയം ചോദ്യങ്ങള്‍ കേട്ട് തലയും താഴ്ത്തിയ മനുഷ്യന്റെ ജീവനെടുക്കാനായി യമലോകത്ത് കാലന്‍ തന്റെ വാഹനം അന്വേഷിക്കുകയായിരുന്നു.
11 comments:
കുറച്ചു കാലത്തിനു ശേഷം വീണ്ടും ഒരു കഥയുമായി നിങ്ങള്‍ക്ക് മുന്നില്‍.....
ഇന്ന് ബീഫ്ബിരിയാണി ആയിരുന്നുല്ല്യേ.. മനസാക്ഷികുത്ത് കവിതാശകലമായി പരിണമിച്ചു... ങൂം.. കൊള്ളാം :-)
എല്ലാം പോത്തുകള്‍ തന്നെ....!!!
മാഷേ,
കഥ നന്നായിട്ടുണ്ട്...
ആശംസകളോടെ,
ജോയ്സ്.
ചോദ്യങ്ങള്‍ ചോദ്യങ്ങളായിത്തന്നെ നില്‍ക്കട്ടെ! നന്നായി
പോത്തും കോഴിയുമൊക്കെ അങ്ങനെ ചോദിച്ചു തുടങ്ങിയാ...കൊഴപ്പമാ..:)
ഓ, ന്റെ പോത്തേ.... :)
ആശംസകള്‍...
chodyam aanu alle ...hmm chodikku ...but ella chodiyathium marupadi pratheeshikaruth
ഉറക്കെ പാട്ട് വെച്ചിട്ട് കഴിക്കാനിരുന്നാൽ ഒരു പോത്തിന്റേയും ചോദ്യം കേൾക്കേണ്ടി വരില്ല :)
(ചിന്തിപ്പിച്ചു)
ushaaaaaar
ushaaaaaaaaaaaaaaaar
ushaaaaaar
Post a Comment