Friday, November 27, 2009

മാംസക്കുപ്പായം



ഒരിക്കല്‍ എന്റെ അസ്ഥി എന്നോട് പറഞ്ഞു എന്റെ ഈ നാറിയ മാംസക്കുപ്പായം മാറ്റുവാന്‍.
ഞാന്‍ ഉടനെ ഒരു കത്തിയെടുത്ത് എന്റെ മാംസക്കുപ്പായം കീറിമാറ്റി.
സ്വതന്ത്രമായ അസ്ഥി പുതിയൊരു മാംസക്കുപ്പായം ഇട്ടു.
അസ്ഥിപോയ എന്റെ മാംസക്കുപ്പായം വഴിയില്‍ ആര്‍ക്കും വേണ്ടാതെ കിടന്നു.
എന്നാല്‍ എന്റെ ഹൃദയം അപ്പോഴും ആ അസ്ഥിക്കുള്ളില്‍ മിടിക്കുന്നുണ്ടായിരുന്നു!

4 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഒരു പുതിയ കഥ "മാംസക്കുപ്പായം"

poor-me/പാവം-ഞാന്‍ said...

കളഞു കിട്ടിയ മാംസ കുപ്പായമെ ...
നിനക്കു നമോവാകം
http://paatha-thalichch.blogspot.com

പാവത്താൻ said...

“ഞാന്‍“ എവിടെ? ഊരിക്കളഞ്ഞ മാംസക്കുപ്പായത്തിലോ? പുത്തന്‍ കുപ്പായമണിഞ്ഞ അസ്ഥിക്കുള്ളിലോ? അതോ മിടിക്കുന്ന ഹൃദയത്തിലോ? അതോ.....

ഭൂതത്താന്‍ said...

വേഷങ്ങള്‍ ജന്മങ്ങള്‍ ...വേഷം മാറാന്‍ നിമിഷങ്ങള്‍ ....ചുമ്മാ പാടി നോക്കിത ...വെറുതെ