Saturday, October 10, 2009

പേരും പേരുകളും



ഒരാളെ പോലെ ലോകത്ത് ഏഴുപേരെങ്കിലും കാണുമെന്നു പറഞ്ഞ എന്റെ സുഹൃത്തിനോട് ഞാന്‍ ചോദിച്ചു''ഒരാളുടെ പേര് പോലെ പേരുള്ള എത്ര പേര്‍ ലോകത്ത് ഉണ്ട്'' ഉത്തരം പറയാനാവാതെ അയാള്‍ പേരില്ലാത്ത ലോകം ലക്ഷ്യമാക്കി നടന്നു.

10 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

പേരും പേരുകളും എന്ന കഥ വായിക്കാം

hshshshs said...

ഹ ഹ !!

Sureshkumar Punjhayil said...

Orupadundakum alle...!

Ashamsakal...!!!

ഭൂതത്താന്‍ said...

സ്ഥല പേരു വശമില്ലെങ്കിലും...അവിടെ സ്ഥിതി ചെയ്യുന്ന ബിവരെജസ് ഷോ റൂം അടക്കുന്ന ടൈം പുള്ളിക്ക്‌ അറിയാം ..അത് അടക്കുന്നതിനു മുന്നേ ഒരു പൈന്റ് വാങ്ങാന്‍ ഉള്ള പോക്കാ ...മാഷേ ...പാവത്തിനെ വിട്ടുകള ..... നന്നായി കേട്ടോ

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

എല്ലാ കവിതകളും വായിക്കാറുണ്ട്‌. ഒാര്‍ത്തോറ്‍ത്ത്‌ ചിരിക്കാറുമുണ്ട്‌. കഥയില്‍ കൈ (കാല്‍) വെച്ചതു കണ്ടതിന്‍റെ ആഹ്ളാദത്തോടെ കയറി. പക്ഷേ നിരാശപ്പെടുത്തി കളഞ്ഞു. ആകെ കിട്ടിയത്‌ ഒരു "ലക്ഷയ്‌മാക്കി" മാത്രം.
[ലക്ഷയിന്‍റെ `മാക്കി'(ഹിന്ദി)ആയിരുന്നോ മനസില്‍?]

നിരൂപകന്‍ said...

ചിരിച്ച് ചിരിച്ച് പണ്ടാരടങ്ങി. കവിതയെഴുതിയെതി ഈ ബൂലോകത്തുള്ള ആള്‍ക്കാരെ മുഴുവന്‍ ചിരിപ്പിച്ചു മണ്ണു കപ്പിച്ചതു പോരാഞ്ഞിട്ടാവും മഹാകവി ഈ പ്രയത്നത്തിനിറങ്ങിയത്. ഈ വരികള്‍ തന്നെ എട്ടായി മുറിച്ച് കവിത എന്ന ലേബലൊട്ടിച്ച് ഇറക്കുന്നതായിരുന്നു ഇതിലും ഭേദം.സാഹിത്യത്തിന്റെ എല്ലാ മേഖലകളിലും കൈ വെച്ച് കുളമാക്കാന്‍ മാത്രം മലയാള ഭാഷ എന്തപരാധമാണാവോ ഇദ്ദേഹത്തോട് ചെയ്തിട്ടുണ്ടാവുക?

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ജിതേന്ദ്രകുമാര്‍,നന്നായിരിക്കുന്നു എന്റെ കുറവുകളും കുറ്റങ്ങളും കണ്ടെത്താനുള്ള നിങ്ങളുടെ ശ്രമം.ഞാന്‍ എഴുതിയതില്‍ ഒരു തെറ്റുമില്ല ലക്ഷ്യമാക്കി എന്നു തന്നെയാണ് അത് വായിക്കുക.ചിലപ്പോള്‍ നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ടിന്റെ പ്രശ്നമായിരിക്കും.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

പ്രിയ നിരൂപകന്‍,സാഹിത്യത്തിന്റെ എല്ലാ മേഖലകളിലും കൈ വെച്ച് കുളമാക്കാന്‍ മാത്രം മലയാള ഭാഷ എന്തപരാധമാണാവോ ഇദ്ദേഹത്തോട് ചെയ്തിട്ടുണ്ടാവുക?വിമര്‍ശനങ്ങള്‍ ആകാം പക്ഷെ കാണുന്നതിനെല്ലാം അതായാല്‍ പിന്നെ അതിനൊരു പ്രസക്തിയില്ലാതാകുമില്ലേ?

riyaz ahamed said...

സഗീറിന്റെ ഗദ്യഭാഷ വളരെ നല്ലതാണ്.

yousufpa said...

ഈ സഗീറ് പണ്ടാരടങ്ങാനായിട്ട്...