
''സെക്കന്റിലൂടെ
മിനിറ്റിലൂടെ
മണിക്കൂറിലൂടെ
ദിവസങ്ങളിലൂടെ
ആഴ്ച്ചകളിലൂടെ
മാസങ്ങളിലൂടെ
വര്‍ഷങ്ങളിലൂടെ
സഞ്ചരിച്ച് കൃത്യമായി അളന്നുതിട്ടപ്പെടുത്തിയവള്‍'' എന്നു പറഞ്ഞു നിറുത്തിയ എന്നോട് സുഹൃത്ത് ചോദിച്ചു''എന്താണ് അളന്ന് തിട്ടപ്പെടുത്തിയത്?ആരാണ് ഈ അവള്?''
മറുപടി''തിട്ടപ്പെടുത്തിയത് എന്റെ മരണം,തിട്ടപ്പെടുത്തിയവള്‍ ഘടികാരവും''ഒരു ദീര്‍ഘനിശ്വാസത്തോടെ ഞാന്‍ തുടര്‍ന്നു''നിനക്കറിയാമോ ഈ ഘടികാരം കണ്ടുപിടിച്ചില്ലായിരുന്നുവെങ്കില്‍ മരണം തിട്ടപ്പെടുത്തുമായിരുന്നില്ല''
സുഹൃത്ത് ഒന്നും മിണ്ടാതെ എഴുന്നേറ്റുനടന്നു.അപ്പോഴേക്കും കടല്‍ സൂര്യനെ ഭോഗിച്ചു തുടങ്ങിയിരുന്നു.
2 comments:
ഒരു കൊച്ചു കഥ
ലളിതമായ എന്നാല്‍ കൂടുതല്‍ കൂടുതല്‍ ചിന്തിപ്പിക്കുന്ന ഒരു പോസ്റ്റ്.... ഘടികാരം എന്ന ഒരു വാക്കിനു എന്തെല്ലാം അര്‍ത്ഥതലങ്ങള്‍..
Post a Comment