കുറുക്കന് മുന്തിരിക്കായി ചാടിനോക്കിയിട്ട് കിട്ടാതെ വന്നപ്പോള്‍ നേരെ പോയത് മുന്തിരി കടയിലേക്കായിരുന്നു. അവിടെ വിലപേശി തെറ്റിയപ്പോള്‍ പോയതോ പഞ്ചതന്ത്രക്കഥയിലേക്കും!
ഒരിക്കല്‍ സ്വര്‍ണ്ണമെന്നോട് ചോദിച്ചു “അഗ്നിയില്‍ ഉരുകിയ എന്നില്‍ നീ കാണുന്നത് എന്റെ മാറ്റോ അതോ എന്റെ ദു:ഖമോ” ഒന്നും പറയാതെ ഞാനാജ്വല്ലറിയില്‍ നിന്ന് ഇറങ്ങി നടന്നു.