
കഥ:ദാനം വരുത്തിയ വിന
രചന:മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍.
ചിത്രം:മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍.
സ്റ്റീഫന്‍ സുന്ദരനായ ഒരു ചെറുപ്പക്കാരന്നായിരുന്നു.
പക്ഷേ അവനു കണ്ണുകള്‍ കാണാന്‍ പറ്റില്ലായിരുന്നു.
എന്നാലും അവനു സുന്ദരിയായ ഒരു കാമുകിയുണ്ടായിരുന്നു
എന്നും വൈകുമ്ന്നേരങ്ങളില്‍ ഇവര്‍ അവരുടെ വീടിനടുത്തുള്ള പാര്‍ക്കില്‍ ഒത്തുചേരുമായിരുന്നു.
അപ്പോഴൊക്കെ സ്റ്റീഫന്‍ കാത്തിയോട് പറയുമായിരുന്നു
"എനിക്കു കണ്ണുകാണുമായിരുന്നെങ്കില്‍, ഞാന്‍ നിന്നെ കല്യാണം കഴിക്കുമായിരുന്നു"
കുറച്ചു നാളുകള്‍ക്കു ശേഷം ആരോ സ്റ്റീഫനു കണ്ണുകള്‍ ദാനം ചെയ്തു.
അങ്ങിനെ അവന് തന്റെ കാമുകിയായ കാത്തിയെ കണ്ടു.
സ്റ്റീഫന്‍ കാത്തിയെ കണ്ടു ഞെട്ടിപ്പോയ് 'അവള്‍ക്കു കണ്ണുകള്‍ ഇല്ലായിരുന്നു'
കുറച്ചു ദിവസങ്ങള്‍ക്കു ശേഷം കാത്തി പറഞ്ഞു സ്റ്റീഫനോട്"ഇനി എന്നെ കല്ല്യാണം കഴിച്ചു കൂടെ"
കുറച്ചു സമയം ചിന്തിച്ച ശേഷം സ്റ്റീഫന്‍ പറഞ്ഞു
"എനിക്കു നിന്നെ കല്ല്യാണം കഴിക്കാന്‍ സാധ്യമല്ല കാരണം നിനക്കു കണ്ണുകള്‍ ഇല്ലല്ലോ"
കാത്തി ഒന്നും മിണ്ടാതെ സ്റ്റീഫന്റെ അരികില്‍ നിന്നും എഴുന്നേറ്റു.
പിന്നെ അവള് മെല്ലെ സ്ട്ടീഫനോടു പറഞ്ഞു"എന്റെ കണ്ണുകള്‍ ശ്രദ്ധിച്ചുപയോഗിക്കുക"
ഇത്രയും പറഞ്ഞു കൊണ്ട് കാത്തി സ്റ്റീഫനില്‍ നിന്നും നടന്നകന്നു.
21 comments:
സ്റ്റീഫന്‍ സുന്ദരനായ ഒരു ചെറുപ്പക്കാരന്നായിരുന്നു.
പക്ഷേ അവനു കണ്ണുകള്‍ കാണാന്‍ പറ്റില്ലായിരുന്നു.
എന്നാലും അവനു സുന്ദരിയായ ഒരു കാമുകിയുണ്ടായിരുന്നു
എന്നും വൈകുമ്ന്നേരങ്ങളില്‍ ഇവര്‍ അവരുടെ വീടിനടുത്തുള്ള പാര്‍ക്കില്‍ ഒത്തുചേരുമായിരുന്നു.
അപ്പോഴൊക്കെ സ്റ്റീഫന്‍ കാത്തിയോട് പറയുമായിരുന്നു..............
തുടര്‍ന്ന് വായിക്കുക ഒരു നാടോടികഥയുടെ പുന:രാവിഷ്കരണം
ഇത് കുറച്ചു മുന്‍പ് ബ്ലോഗില്‍ എവിടെയോ വായിച്ചിട്ടുണ്ടല്ലോ, മുത്തേ.
റിപോസ്റ്റ് ചെയ്തതാണോ????
പാര്‍ത്ഥന്റെ സംശയം ശരിയാണ്.ഈ കഥ ഞാന്‍ എന്റെ തന്നെ ബ്ലോഗായ വെള്ളിനക്ഷത്രത്തില്‍ (http://sageerpr.blogspot.com) പോസ്റ്റിയിരുന്നു.പിന്നീടാണ് ഞാന്‍ ഈ ബ്ലോഗ്(http://thannal.blogspot.com) തുടങ്ങിയത്.ഇപ്പോള്‍ വെള്ളിനക്ഷത്രത്തില്‍(http://sageerpr.blogspot.com) ഞാന്‍ കവിതകള്‍ മാത്രമാണ് എഴുതുന്നത്.ഇവിടെ (http://thannal.blogspot.com) കഥകള്‍ മാത്രം.
ഒരു കണ്ണ് ദാനം ചെയ്താല്‍ പോരാരുന്നോ? ;-)
"പക്ഷേ അവനു കണ്ണുകള്‍ കാണാന്‍ പറ്റില്ലായിരുന്നു." പിന്നെ എന്തു മണ്ണാങ്കട്ടയാ കാണാന്‍ പറ്റുമായിരുന്നത്?
പണ്ടാറമേ ഒന്നു സൂക്ഷിച്ചെഴുതൂ തോറ്റു നിന്നേക്കൊണ്ട് മര്യാദ്യ്ക്ക് എഴുതിയില്ലെങ്കില്‍ നിന്റെ എല്ലാ കഥയും കവിതയുമെടുത്ത് 'ബ്ലൂതേങ്കോ'യ്ക്ക് പ്രസിദ്ധീകരിക്കാന്‍ കൊടുക്കും പറഞ്ഞേയ്ക്കാം.
ഈ കവിത എനിക്ക് ഇഷ്ടപ്പെട്ടു
എത്ര ആത്മാര്‍ത്ഥമായിരുന്നു അവള്....നല്ല ചിന്ത...
സഗീര്‍, ഹിന്റ് കൊടുക്കതെത്തന്നെ കണ്ണ് അവളുടെയാണെന്ന് മനസ്സിലാവുന്നുണ്ട്. എന്നെ സമ്പന്ധിച്ച് കവിത തരുന്ന സംതൃപ്തി ഗദ്യകവിതയില്‍ നിന്ന് കിട്ടാറില്ല. ചാപ്ലിന്റെ "സിറ്റി ലൈറ്റ്" കണ്ടിട്ടുണ്ടോ. അതില്‍ കാഴ്ച കിട്ടിയതിനുശേഷം അയാള്‍ക്ക് അവളെ നഷ്ടപ്പെടുന്നുണ്ട്, അത് സത്യം തുറന്നു പറയാത്തതുകൊണ്ടാണ്. ഇവിടെയും അതാണ് സംഭവിച്ചത്.- പിന്നെ കര്‍മ്മങ്ങളില്‍ ദാനധര്മ്മങ്ങളില്പോലും നിയന്ത്രണം വേണം. പരിധിയില്ലാത്ത ദാനധര്മ്മങ്ങള്ക്കുടമയായിരുന്നു നമ്മുടെ മഹാബലി ചക്രവര്‍ത്തി. . അതായിരുന്നു അദ്ദേഹത്തിന്റെ നാശത്തിന്റെ ഹേതു.
വളരെ നന്നായിരിക്കുന്നു ഈ കൊച്ച് കഥ സഗീര്‍.
കൊള്ളാം സഗീര്‍, സ്കന്ദന് പറഞ്ഞതുപോലെ ഹിന്റിന്റെ ആവിശ്യമില്ല..
എന്തൊരു പേര്... സാഗര്‍ ഏലിയാസ് ജാക്കീന്നൊക്കെ പറയുന്നതു പോലെ...
കുറച്ചൊരു വ്യത്യാസത്തോടെ ഈ കഥ കേട്ടിട്ടുണ്ട്.
അതില്‍ കാമുകനും കാമുകിയ്ക്കും കാഴ്ചയുണ്ട്. ഒരിക്കല്‍ ഇവരൊരു ആക്സിഡന്റില്‍ പെടുന്നു. കുറേ നാള് ഇരുവരും ആശുപത്രിയില്‍ ബോധമില്ലാതെ കിടക്കുന്നു. അവസാനം കാമുകിയ്ക്ക് ബോധം തിരിച്ചു കിട്ടുന്നു. അവള് കാമുകന്റെ മുറിയില്‍ ചെന്നു നോക്കുമ്പോഴാണ് അറിയുന്നത് അവന് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു എന്ന്.
കണ്ണിനു കാഴ്ചയില്ലാത്ത ഒരുവനെ ജീവിതത്തിലേയ്ക്ക് സ്വീകരിക്കാനുള്ള മടി കാരണം അവള് ആരുമറിയാതെ ആശുപത്രിയില്‍ നിന്നും ഒളിച്ചോടുന്നു. അതേ സമയം അവളെ നഷ്ടപ്പെട്ടതില്‍ മനം നൊന്ത് അവന് രോഗാതുരനായി മരണമടയുന്നു.
അവന് മരണമടഞ്ഞു എന്ന് കേട്ട അവള് അവസാനമായി അവന്റെ കല്ലറയ്ക്കരുകില്‍ ഒരിക്കല്‍ കൂടി വരുന്നു.
അവിടെ അവളെക്കാത്ത് ഒരു കത്തുണ്ടായിരുന്നു, അവന് അവള്‍ക്കായി എഴുതിയത്. അതിലിങ്ങനെ കുറിച്ചിരുന്നു “നീ നിന്റെ കണ്ണുകളെ നന്നായി നോക്കുക. കാരണം, മറ്റെന്തിനേക്കാളും ഞാനെന്റെ കണ്ണുകള്‍ ഇഷ്ടപ്പെട്ടിരുന്നു”
മുഹമ്മദ്, നല്ല കഥ.
മച്ച്വോ, എപ്പഴാ ഹൈദ്രോസ് കുട്ടി മൂപ്പരുടെ ചന്ദനക്കുടം?
പോലീസ് കാഴ്ച ഇപ്പഴും ഉണ്ടോ?
ഖത്തറിലോക്കെ പോയി അല്ലെ? ബ്ലോഗ് തുടങ്ങി, അല്ലെ?
എന്തിനാപ്പോ ഇതൊക്കെ?
ഷാനവാസ്,
എനിക്ക് ആളെ മനസിലായില്ല! എന്നാലും ഞാന്‍ എഴുതുന്നു.
മണത്തല നേര്‍ച്ച ഇപ്പോഴും നടക്കുന്നുണ്ട്!
കലികാലം എന്നല്ലാതെ എന്തുപറയാനാ.........
പോലീസ് കാഴ്ചയൊന്നും ഇപ്പോള്‍ ഇല്ല മാഷെ.
ഇപ്പോള്‍ വെറും ക്ലബ് കാഴ്ച്ചകള്ളാ......അതും ഗംഭീരം!പിന്നെ ദോഹയിലെത്തിയത് ജോലിചെയ്ത് നാട്ടില്‍ കിട്ടുന്നതില്‍ നിന്നും കുറച്ചു കൂടുതല്‍ പൈസ കിട്ടുമല്ലോ?എന്നോര്‍ത്തിട്ടാ!പിന്നെ ബ്ലോഗ് അതാണ് ആകെ ഒരാശ്വാസം ഈ പ്രവാസജീവിതത്തില്‍!ബ്ലോഗാണ് എന്നില്‍ ഉറങ്ങി കിടന്ന എന്റെ സാഹിത്യ വാസനയെ തട്ടിയുണര്‍ത്തിയത്.അതിന്നാല്‍ അത് തുടര്‍ന്നു പോവുന്നു.വായിക്കുക എന്റെ മറ്റു ബ്ലോഗുകള്‍
കവിതകള്‍,
ഖത്തര്‍ വാര്‍ത്തകള്‍,
ഖുര്‍:ആന്‍ പരിഭാഷ,
ലേഖനങ്ങള്‍,
ചിത്രങ്ങള്‍,
കഥകള്‍,
ഖത്തര്‍ ചിത്രങ്ങള്‍,
നന്മകള് നേരുന്നു..
സസ്നേഹം,
മുല്ലപ്പുവ്...!!
ഞാന്‍ ഇവിടെ ആദ്യമായാണു.... കഥയിലും കവിതയിലും മാത്രമല്ല... ജീവിതത്തിലും പലരും ഇങ്ങനെ തന്നെയാണു....
നന്നയിട്ടുണ്ട്....
ശ്രീ യുടെ കഥ യും ...
വിരൂപനായ ക്വാസിമാദോവിനെ സ്നേഹിച്ച സുന്ദിരിയായ പെണ്‍കുട്ടിയെ അയാള്ക്കറിയുണ്ടാവില്ല.
നല്ല കഥ തുടര്‍ന്നും പ്രതീക്ഷിക്കുന്നു....
നല്ല കഥ തുടര്‍ന്നും പ്രതീക്ഷിക്കുന്നു....
കൊള്ളാം
Post a Comment