
കഥ:കടല്‍ കാണാന്‍.
രചന:മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍.
ചിത്രം:മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍.
എട്ടാം ക്ലാസ്സിലെ ബാക്ക് ബഞ്ചിലെ റോയിയും,സണ്ണിയും,ജോസഫും,മാത്യൂസും പിന്നെ ഞാനും ക്ലാസ്സിലെന്നല്ല സ്ക്കൂളിലൂം പേരുകേട്ടവരായിരുന്നു.
ആരുകണ്ടാലും പറയുക തലതെറിച്ച പിള്ളേരെന്നാണ്.
മിക്ക ദിവസങ്ങളിലും ക്ലാസില്‍ ആദ്യ പിരീടൊഴിച്ച് മറ്റെല്ലാപിരീടും പുറത്തായിരിക്കും.ആദ്യപിരീടില്‍ തന്നെ ക്ലാസില്‍ കാണുന്നത് ഹാജറിനു വേണ്ടി മാത്രമാണ്.
അങ്ങിനെ ഒരു ദിവസം കടല്‍ കാണാന്‍ പരിപാടിയിട്ടു ക്ലാസും കട്ടുചെയ്തു കടപ്പുറത്തെത്തി.ഞങ്ങള്‍ അഞ്ചുപേരും ഷര്‍ട്ടും ടൗസറും ഊരിവെച്ചു.പറന്നു പോവാതിരിക്കാന്‍ അതിനിമുകളിലായി ഞങ്ങളുടെ പുസ്തകവും വെച്ചു.
കടലിലേക്ക് ഓടിയിറങ്ങി,കുളിക്കാന്‍ തുടങ്ങി.കുളിച്ചു സമയം പോയാതറിഞ്ഞില്ല. അസ്സര്‍ ബാങ്കുവിളിച്ചപ്പോഴാണ്.സ്ക്കൂള് വിടാനുള്ളസമയമായി എന്നോര്‍മ്മവന്നത്.
അങ്ങിനെ കടലില്‍നിന്നും കയറിയശേഷം ഷര്‍ട്ടും ടൗസറും എടുക്കാനായ് ഞാന്‍ പുസ്തകമെടുത്തപ്പോള്‍ കാറ്റത്ത് ഷര്‍ട്ടുകളും ടൗസറുകളും പറന്നു പോയ്.അതെടുക്കാനായ് റോയിയും,
സണ്ണിയും,ജോസഫും,മാത്യൂസും ഓടി.
പുസ്തകം കയ്യിലുണ്ടായിരുന്ന ഞാന്‍ അതു താഴെവെച്ചു ഓടാന്‍ നോക്കുമ്പോള്‍ ഷര്‍ട്ടുകാണാനില്ലായിരുന്നു ടൗസറുകണ്ടു അതോടിച്ചെന്നെടുക്കുകയും ചെയ്തു.അവിടെയെല്ലാം തിരഞ്ഞിട്ടു കാണാനില്ലാത്തതിഞ്ഞാല്‍ ആകെ പരിഭ്രമിച്ചു.ഒപ്പം പേടിയും.ഷര്‍ട്ടിലാതെ എങ്ങിനെ വീട്ടില്‍ പോവും എന്നതായിരുന്നു ആകെയുള്ള പ്രശ്നം.
ആകെയിള്ള രണ്ടു ഷര്‍ട്ടില്‍ ഒന്നാണു കാണാതയിരിക്കുന്നത്.
റോയിയും,സണ്ണിയും,ജോസഫും,മാത്യൂസും തിരിച്ചു പോവാന്‍ തിരക്കുകൂട്ടുന്നു.അവരും കൂടെ തിരയുന്നുണ്ടായിരുന്നു പൂഴിയും പച്ചപടര്‍പ്പും കഴിഞ്ഞു കാറ്റാടിമരങ്ങളും കഴിഞ്ഞു ഇനി നോക്കാനുള്ളത് നോക്കെത്താദൂരത്തു പരന്നു കിടക്കുന്ന തെങ്ങിന് കൂട്ടങ്ങള്‍ക്കിടയിലാണ്.അവിടെയും ഒന്നുതിരയാന്‍ തീരുമാനിച്ചു.തിരച്ചില്‍ തുടങ്ങിയീട്ടു സമയം ഏകദേശം ഒരുമണികൂറെങ്കിലുമായികാണും.സൂര്യന് കടലിനോടൂചേര്‍ന്നുവരുന്നു ഒപ്പം ഇരുട്ടും.പിന്നെ തളര്‍ച്ചയും ഉച്ചക്കാണെങ്കില്‍ ഒന്നും കഴിച്ചതുമില്ല കടലില്‍ തന്നെയായിരുന്നു.
അങ്ങിനെ തളന്നു കടപുഴകികിടക്കുന്ന ഒരു തെങ്ങിന് പെറ്റയില്‍ ലേശം നേരമിരിക്കാം എന്നുകരുതി അടുത്തുചെന്നപ്പോള്‍ അതാ ആ കുഴിയില്‍ തിരിഞ്ഞു നടന്ന ഷര്‍ട്ട് കിടക്കുന്നു.അതുകിട്ടിയപ്പോഴുണ്ടായ സന്തോഷം പറയാന്‍ പറ്റാത്തതിയിരുന്നു.
അന്നത്തോടെ ക്ലാസു കട്ടുചെയ്തു കടല്‍ കാണണമെന്ന പൂതി ഇല്ലാതാവുകയായിരുന്നു.
6 comments:
എട്ടാം ക്ലാസ്സിലെ ബാക്ക് ബഞ്ചിലെ റോയിയും,സണ്ണിയും,ജോസഫും,മാത്യൂസും പിന്നെ ഞാനും ക്ലാസ്സിലെന്നല്ല സ്ക്കൂളിലൂം പേരുകേട്ടവരായിരുന്നു.ആരുകണ്ടാലും പറയുക തലതെറിച്ച പിള്ളേരെന്നാണ്.മിക്ക ദിവസങ്ങളിലും ക്ലാസില്‍ ആദ്യ പിരീടൊഴിച്ച് മറ്റെല്ലാപിരീടും പുറത്തായിരിക്കും.ആദ്യപിരീടില്‍ തന്നെ ക്ലാസില്‍ കാണുന്നത് ഹാജറിനു വേണ്ടി മാത്രമാണ്.അങ്ങിനെ ഒരു ദിവസം .....................
ബല്യത്തിന്റെ കുസ്ര്ഹ്തിയില് എല്ലാവര്ക്കും ഓരോ കഥകളുണ്ടാകും. അവ ഓര്‍ക്കുമ്പോള്‍ നമ്മള് ആ പഴയ സ്കൂള്‍ കുട്ടികളാകും.
സഗീര്‍,
ഒരു ആത്മ സംത്ര്യപ്തിക്കായ് ഇനിയും പേരു മാറ്റുമ്പോള്‍ ഒന്നറിയിക്കണേ....
ബുക്കുകള്‍ നനയാതിരിക്കാനാണെന്ന് കരുതി വസ്ത്രങ്ങള്‍ക്ക് മുകളില്‍ വെച്ചത്. ഇങ്ങിനെയും ഉപകാരമുണ്ടല്ലേ.. സൗസര്‍ പറന്ന് പോകാതിരിക്കാന്‍.. : )
ഷര്‍ട്ട് കിട്ടി..ട്രൗസര്‍ കിട്ടാതിരുന്നാലെന്ത് ചെയ്യുമായിരുന്നു..വെറുതെ ഒരു സംശയം..
ഇത് അനുഭവമാണോ ?
കുട്ടിക്കാലത്തെ കുസൃതികള്‍ അല്ലേ?
ആ ഷര്‍ട്ടും അതിന്റെ ഇഷ്ടത്തിന് തെങ്ങിന്തോപ്പ് കാണാന്‍ പോയതായിരുന്നിരിക്കും :-)
Post a Comment