
സ്ഫടിക പാത്രത്തിലെ പോത്ത് കറിയിലെ പോത്ത് എഴുന്നേറ്റുനിന്ന് ചോദിച്ചു
"ഹേ മനുഷ്യാ.......നീ ഓര്‍ക്കുന്നുവോ,
പണ്ടൊരിക്കല്‍ ഞാന്‍ വയലിലെ നെല്‍ചെടി തിന്നുന്നതു കണ്ട്
നീ എന്നെ അടിക്കാന്‍ വന്നപ്പോള്‍ ഞാന്‍ പറഞ്ഞതു നീ ഓര്‍ക്കുന്നുവോ?
മറന്നുവെന്നോ എങ്കില്‍ കേട്ടോള്ളൂ;
ഞാൻ നുകമേറ്റി ഉഴുതുമറിച്ചുണ്ടാക്കിതന്ന ഈ വിളവ് എനിക്കിതു തിന്നാന്‍ അവകാശമില്ലേ?
അതുപോലും മറന്ന മനുഷ്യാ ഞാന്‍ ഒന്നും കൂടി പറയട്ടെ,
നുകമേറ്റി ഞാനുഴുതുമറിച്ച് തന്ന ഈ ചോറിലേക്ക് എന്നെ കറിയായി ഒഴിച്ചു കഴിക്കാന്‍ നിങ്ങള്‍ക്ക് ലജ്ജയില്ലേ?''
ഈ സമയം ചോദ്യങ്ങള്‍ കേട്ട് തലയും താഴ്ത്തിയ മനുഷ്യന്റെ ജീവനെടുക്കാനായി യമലോകത്ത് കാലന് തന്റെ വാഹനം അന്വേഷിക്കുകയായിരുന്നു.