
മാംസം വെന്തുകഴിഞ്ഞപ്പോള്‍,
ദഹിക്കാന്‍ കാത്തു നില്‍ക്കാതെ അസ്ഥി ചിതയില്‍ നിന്നും എഴുന്നേറ്റ് നടന്നു.
അപ്പോള്‍ പുഴക്കരയില്‍, സന്ധ്യ യാത്രയുടെ ദൂരം ഗണിക്കാന്‍ ക്യൂനില്‍ക്കുകയായിരുന്നു.
പുഴയില്‍ കുളിച്ചു തുവര്‍ത്തിയ അസ്ഥി ഖേദസിന്ദൂരം ചാര്‍ത്തി സന്ധ്യയെ കാത്തുനിന്നു.
ഗണിച്ചു കിട്ടിയ ദൂരവുമായി അസ്ഥിയും സന്ധ്യയും യാത്രയായപ്പോള്‍ പുഴക്കരയില്‍ ഇരുട്ട് പരന്നു.
അപ്പോഴും ചിതപുകയുന്നുണ്ടായിരുന്നു.