Monday, January 5, 2009

താഴോട്ട് നോക്കിയവര്‍



ഞാന്‍ വളരെ ചെറുപ്പത്തില്‍ വായിച്ച ഒരു കഥയാണിത്

ഇത് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാവുന്നതുമായ ഒരു കഥയുമാണ്.

ഈ കഥ എന്റെ ജീവിതത്തില്‍ വളരെ ഗുണം ചെയ്തിട്ടുണ്ട്.ഒരു പക്ഷെ നിങ്ങള്‍ക്കും!

ഇനിയും ആര്‍ക്കെങ്കിലും ഉപകാരം കിട്ടിയാലോ?

അതിനായി ഒരിക്കല്‍ കൂടി ഞാന്‍ ഈ കഥ ഇവിടെ പറയട്ടെ

അമേരിക്കന്‍ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കന്റെ ബാല്യകാലം ദാരിദ്യ്രവും യാതനയും നിറഞ്ഞതായിരുന്നു. മരപ്പണിക്കാരനായ അച്ഛന്റെയും തയ്യല്‍ക്കാരിയായിരുന്ന അമ്മയുടെയും വരുമാനം കൊണ്ട് കുടുംബം പുലര്‍ത്താന്‍ ബുദ്ധിമുട്ടിയിരുന്ന കാലം.

കീറിയ ഉടുപ്പും ധരിച്ച് സ്കൂളിലെത്തിയിരുന്ന ലിങ്കനെ എതിരേറ്റിരുന്നത് കൂട്ടുകാരുടെ കളിയാക്കലുകളും പരിഹാസവുമായിരുന്നു. തന്റെ അവസ്ഥയില്‍ മനംനൊന്ത ലിങ്കന്‍ സഹികെട്ട് ഒരു ദിവസം അമ്മയോട് ചോദിച്ചു

“അമ്മേ എനിക്ക് ഒരു ഉടുപ്പ് വാങ്ങിത്തരാമോ“

മകന് നല്ല ഉടുപ്പ് വാങ്ങിക്കൊടുത്ത് സ്കൂളില്‍ അയക്കണമെന്ന് മനസില്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും അതിനാവുന്നില്ലല്ലോ എന്നോര്‍ത്തപ്പോള്‍ ആ അമ്മയുടെ ഉള്ളില്‍ ദുഃഖം നിറഞ്ഞു. എങ്കിലും അതൊന്നും പുറത്തുകാട്ടാതെ മകനെ മാറോട് ചേര്‍ത്തു പിടിച്ചുകൊണ്ട് ആ അമ്മ പറഞ്ഞു

“മോനെ അച്ഛനും അമ്മയ്ക്കും അതിനുള്ള ശേഷിയില്ലെന്ന് അറിയാമല്ലോ. നമ്മുടെ അവസ്ഥ മനസിലാക്കി വേണം നാം ജീവിക്കാന്‍. അതിന് ആത്മവിശ്വാസവും ആത്മാഭിമാനവും നമുക്കുണ്ടായിരിക്കണം. അവയുണ്ടെങ്കില്‍ ഏതവസ്ഥയില്‍ നിന്നും ഉയര്‍ന്ന് ഭാവിയില്‍ വലിയവനാകാന്‍ സാധിക്കും“

അമ്മയുടെ ആ വാക്കുകള്‍ ലിങ്കന്റെ മനസില്‍ ആത്മവിശ്വാസം നിറയ്ക്കാന്‍ പര്യാപ്തമായിരുന്നു. താന്‍ ആയിരിക്കുന്ന അവസ്ഥയെ പഴിക്കാതെ അതിനോട് പൊരുത്തപ്പെട്ടുകൊണ്ട് ജീവിതത്തില്‍ പടിപടിയായി ഉയരാന്‍ ലിങ്കന് കഴിഞ്ഞത് ഈയൊരു മനോഭാവം ചെറുപ്പത്തില്‍ തന്നെ വളര്‍ത്തിയെടുക്കാന്‍ സാധിച്ചതുകൊണ്ടാണെന്ന് തുടര്‍ന്നുള്ള ജീവചരിത്രം വായിച്ചാല്‍ നമുക്ക് മനസിലാകും.

പിന്‍മൊഴി:ഉയരത്തിലേക്ക് നോക്കി താരതമ്യപ്പെടുത്തുന്നതിന് പകരം നമുക്ക് ചുറ്റും നോക്കാനും നമ്മുടെ താഴേക്കു കൂടി നോക്കാനും പരിശ്രമിക്കുക എന്നതാണ്. നമുക്ക് ലഭിച്ചിരിക്കുന്ന അനുഗ്രഹങ്ങളോ കഴിവുകളോ സൌകര്യങ്ങളോ ഒന്നുമില്ലാത്ത അനേകരെ നമുക്കും ചുറ്റും നമുക്ക് താഴെയുമായി കാണാന്‍ സാധിക്കും.

6 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഞാന്‍ വളരെ ചെറുപ്പത്തില്‍ വായിച്ച ഒരു കഥയാണിത്

ഇത് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാവുന്നതുമായ ഒരു കഥയുമാണ്.

ഈ കഥ എന്റെ ജീവിതത്തില്‍ വളരെ ഗുണം ചെയ്തിട്ടുണ്ട്.ഒരു പക്ഷെ നിങ്ങള്‍ക്കും!

ഇനിയും ആര്‍ക്കെങ്കിലും ഉപകാരം കിട്ടിയാലോ?

അതിനായി ഒരിക്കല്‍ കൂടി ഞാന്‍ ഈ കഥ ഇവിടെ പറയട്ടെ

B Shihab said...

sageer,best story

kalyani said...

ഉയരത്തിലേക്ക് നോക്കി താരതമ്യപ്പെടുത്തുന്നതിന് പകരം നമുക്ക് ചുറ്റും നോക്കാനും നമ്മുടെ താഴേക്കു കൂടി നോക്കാനും പരിശ്രമിക്കുക
goood !!!!

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഇന്ന് അമേരിക്കന്‍ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കന്റെ ജന്മദിനം.ഈ കഥ ഞാന്‍ അദ്ദേഹത്തിന്റെ ജന്മദിനത്തിനായ് സമര്‍പ്പിക്കുന്നു!

കാപ്പിലാന്‍ said...

correct ,Good story Sageer

Muralee Mukundan , ബിലാത്തിപട്ടണം said...

ഉയരത്തിലേക്ക് നോക്കി താരതമ്യപ്പെടുത്തുന്നതിന് പകരം നമുക്ക് ചുറ്റും നോക്കാനും നമ്മുടെ താഴേക്കു കൂടി നോക്കാനും പരിശ്രമിക്കുക എന്നതാണ് ഈ കഥയുടെ കാതൽ