
ചെറുകഥ:"ടാ ശവ്യേ അത് പൊട്ടോടാ"
രചന:മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
പണ്ട് എന്റെ ചെറുപ്പത്തില്‍ ഞാന്‍ കേട്ടൊരു സംഭവ കഥയാണിത്.
പണ്ട് ത്യശൂരിലെ ആറിയപ്പെടുന്ന ജ്വല്ലറിയുടമയായിരുന്നു റപ്പായേട്ടന്‍.
അദ്ദേഹമെന്നും രാത്രി കടയും അടച്ച് വീട്ടിലേക്കുപോവും വഴിക്കാണ് അന്നത്തെ വരുമാനം എണ്ണിത്തിട്ടപ്പെടുത്താറ്.കയ്യിലുള്ള ശീലസഞ്ചിയിലേക്കു കയ്യിലെ കാശെണ്ണി ഇട്ടുകൊണ്ടാണ് നടത്തം, ഇതിനിടക്ക് വഴിക്കരികിലെ ബാറില്‍ നിന്ന് ഒരു സ്മോളും അടുത്ത തട്ടുകടയില്‍ നിന്ന് ഒരു താറാമുട്ടയും കഴിക്കും.
ഇതെല്ലാം എന്നും കാണാറുള്ള ഒരു കള്ളന്, ഒരു ദിവസം രാത്രി തോക്കുമായ് റപ്പായേട്ടന്റെ മുന്നിലേക്കു ചാടി വീണ്"ടാ കിളവാ കാശെടുക്കടാ" എന്നലറി.ഇതൊന്നും ഗൗനിക്കാതെ റപ്പായേട്ടന്‍ പണമെണ്ണികൊണ്ടുള്ള തന്റെ നടപ്പു തുടര്‍ന്നു.
ഇതു കണ്ട് കള്ളന് കുറച്ചുംകൂടി ഉച്ചത്തില്‍"ടാ കിളവാ തന്നോടാ പറഞ്ഞത് കാശെടുക്കാന്‍"
അപ്പോള്‍ റപ്പായേട്ടന്‍ കള്ളനെ സൂക്ഷിച്ചു നോക്കികൊണ്ടുപറഞ്ഞു,"ടാ ശവ്യേ അത് പൊട്ടോടാ"ഇതു കേട്ട് കള്ളന് അന്തം വിട്ട് നില്ക്കുമ്പോള്,
ഇതൊന്നും ശ്രദ്ധിക്കാതെ പണമെണ്ണികൊണ്ടുള്ള തന്റെ നടപ്പു തുടര്‍ന്നു റപ്പായേട്ടന്‍.