
കഥ:ഓര്‍മ്മയില്‍ മരിക്കാത്ത കൂട്ടുകാരന്.
രചന:മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍.
ചിത്രം:മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍.
എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് റഫീഖ് ഞാന്‍ പഠിക്കുന്ന സ്ക്കൂളിലെത്തുന്നത്.നന്നേ മെലിഞ്ഞ ഇളം കറുപ്പാര്‍ന്ന ശരീരം.പേന്സും,ഷേട്ടുമാണ് വേഷം.സ്റ്റെപ്പ് കട്ടുചെയ്ത മുടി.കണ്ണുകളില്‍ നിറഞ്ഞു നില്ക്കുന്ന നിഷ്കളങ്കത.എനിക്കന്യമായ സംസാര ശൈലി.ക്ലാസ്സില്‍ ഏറ്റവും മുന്നിലെ ബെഞ്ചില്‍ മൂന്നമത് ജോണിയുടെയും,സന്തോഷിന്റ്റെയും മധ്യത്തില്‍ ഒതുങ്ങിയിരിക്കുന്ന റഫീഖിനെ ഞാന്‍ ശ്രദ്ധയോടെ വീക്ഷിച്ചു.ക്ലാസ്സില്‍ പേന്സിട്ട ഏകകുട്ടി.ഞാനും മറ്റെല്ലാവരും ഒന്നാം ക്ലാസ്സുമുതല്‍ ഒരുമിച്ച് പഠിച്ചുവളര്‍ന്നവര്‍.ഞങ്ങള്‍ക്കിടയിലെ ഏക പുതുമുഖമാണ് റഫീഖ്.ഇതൊക്കെയാവാം റഫീഖിനോടെനിക്ക് എന്തോ ഒരടുപ്പം തോന്നി.
പുത്തന്‍ സ്ക്കൂളിന്റെ അന്തരീക്ഷമാവാം റഫീഖ് അസ്വസ്ഥനായ് കണ്ടു.ഒരുപക്ഷേ അതാവാം ആദ്യമൊന്നും എന്നോടും മറ്റുള്ളവരോടും സംസാരിച്ചിരുന്നില്ല.അടുത്തിരിക്കുന്ന ജോണി റഫീഖിനോടു ഓരോന്നു ചോദിക്കുന്നതു കാണാമായിരുന്നു.ക്ലാസ്സിലെ ശരാശരി പഠിക്കുന്ന കുട്ടികളില്‍ ഒരാളാണ് റഫീഖ്.രണ്ടുദിവസങ്ങള്‍ക്കുള്ളില്‍ എന്റ്റെ ശ്രദ്ധ റഫീഖില്‍ നിന്നും അകന്നു.റഫീഖിന്റെ കൂട്ടുക്കാര് ജോണിയുടെയും,സന്തോഷുമായിരുന്നു.
പിറ്റേന്ന് സ്ക്കൂളിലെത്തിയപ്പോഴാണറിഞ്ഞത്, ഇന്നലെ നടന്ന ഹര്ത്താലിനിടക്കുണ്ടായ കല്ലേറില്‍ പരിക്കേറ്റ് റഫീഖ് ആശുപത്രിയിലാണെന്ന്.ഉടനെ ആശുപത്രിയിലേക്കു നടന്നു.അവിടെ എത്തിയപ്പോള്‍ കണ്ടു സ്ക്കുളിലെ ഒട്ടുമിക്ക മാസ്റ്റര്‍മാരേയും,ടീച്ചര്‍മാരേയും പിന്നെ കുട്ടികളുമുണ്ട്.കൂട്ടത്തില്‍ എന്റ്റെ ബഞ്ചിലെ റോയിയും,സണ്ണിയും,ജോസഫും,മാത്യൂസും പിന്നെ റഫീഖിന്റ്റെ കൂട്ടുകാര്‍ ജോണിയുടെയും,സന്തോഷും.
ഞാന്‍ ആകപ്പാടെ സ്തപ്തനായ് നില്ക്കുമ്പോള് ഉടനെ ഓപ്പറേഷന് തീയ്യറ്ററിന്റ്റെ വാതില്‍ തുറന്ന് ഒരു സ്റ്റ്രെക്ച്ചര് അറ്റന്റ്റേഴ്സ് തള്ളികൊണ്ടുവന്നു.അതില്‍ ഒരുവെള്ളപുതച്ച ശരീരം കിടപ്പുണ്ടായിരുന്നു. തിരക്കിനിടക്ക് ആരുടേയോ കൈ തട്ടിയാണോ അതോ പുറത്തുനിന്നു വന്ന കാറ്റിലാണോ എന്നറിയില്ല ആ വെള്ളപുതച്ച ശരീരത്തില്‍ നിന്നും തലയുടെ ഭാഗത്തെ തുണിയൊന്നുമാറി.ഉടനെ ആരോ മറച്ചുവെങ്കിലും ഞാന്‍ കണ്ടു ചോരയില്‍ കുതിര്‍ന്നും ശാന്തമായ് ഉറങ്ങുന്ന റഫീഖിന്റ്റെ മുഖം.