
ചെറുകഥ:ആദ്യംഖുത്തുബയോ?നിസ്ക്കാരമോ?
രചന:മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ചിത്രങ്ങള്‍ക്കു കടപ്പാട് പി.ആര്.രാജന്
കുഞ്ഞുക്കാക്കുവയസ്സ് നാല്പതായെങ്കിലും;
കക്ഷിയിതുവരെ ഒരു നിസ്ക്കാരത്തിനും പള്ളിയില്‍ പോയിട്ടില്ലായിരുന്നു.
ആളുടെ വല്ല്യകൂട്ടുക്കാരനായിരുന്നു പോക്കര് ഹാജി,
ആളാണെങ്കില്ലോ,എല്ലാ നിസ്ക്കാരത്തിനും പള്ളിയില്‍ പോവുന്ന കക്ഷിയും,
പോക്കര് ഹാജിയെന്നും കുഞ്ഞുക്കാനെ പള്ളിയിലേക്കു വിളിക്കുമെങ്കിലും,
കുഞ്ഞുക്ക കൂട്ടാക്കാറില്ലായിരുന്നു.അങ്ങിനെ ഒരുനാള്‍ കുഞ്ഞുക്ക -
പള്ളിയിലേക്കു വരാന്‍ തയ്യാറായി,അന്നാണെങ്കിലോ പെരുന്നാളും.
അങ്ങിനെ പോക്കര് ഹജിയും കുഞ്ഞുക്കയും പള്ളിയിലെത്തി.
അപ്പോഴേക്കും നിസ്കരത്തിനു സമയമായിരുന്നു.
അങ്ങിനെ രണ്ടാളും നിസ്കരിച്ചു,നിസ്കര ശേഷം ഖത്തീബ് ഖുത്തുബ തുടങ്ങി.
ഖുത്തുബക്കു ശേഷം എല്ലാവരും പരസ്പരം കെട്ടിപിടിച്ചു പെരുന്നാള്‍ ആശംസിച്ചു.
അങ്ങിനെ കുഞ്ഞുക്കായുടെ ആദ്യത്തെ പള്ളിസന്ദര്‍ശനം കഴിഞ്ഞു.
പിന്നീട് ഒരിക്കല്‍ക്കുടി കുഞ്ഞുക്ക പള്ളിയില്‍ പോയി അന്നാണെങ്കിലോ ഒരു സാദാരണ വെള്ളിയാഴ്ച്ചയും;
കുഞ്ഞുക്ക പള്ളിയിലെത്തുമ്പോഴേക്കും ഖുത്തുബ തുടങ്ങിയിരുന്നു,
കുറച്ചു കഴിഞ്ഞപ്പോള്‍ ഖുത്തുബ അവസാനിച്ചു;
ഉടനെ കുഞ്ഞുക്ക എഴുന്നേട്ട് അടുത്തുന്നിന്നവരെയെല്ലാം കെട്ടിപിടിക്കാന്‍ തുടങ്ങി!
ഇതുകണ്ട പോക്കര് ഹാജി ഉടനെ കുഞ്ഞുക്കായെ വിളിച്ചുകൊണ്ടു പറഞ്ഞു
"ഡാ.....കുഞ്ഞു എന്തായിത്?ഇന്നിയാണുനിസ്ക്കാരം"
ഇതു കേട്ട കുഞ്ഞുക്ക
"ആദ്യം വന്നപ്പോ നിസ്ക്കാരമാദ്യം ഇപ്പൊ ഖുത്തുബയാദ്യം,
എന്താ പോക്കരെ ഇവിടെയെല്ലാവര്‍ക്കും തലതിരിഞ്ഞോ?ഇഞ്ഞി നമ്മളില്ലീ പണിക്ക്"
എന്നും പറഞ്ഞ് കുഞ്ഞുക്ക ചമ്മിയ മുഖത്തോടെ പള്ളിയില്‍ നിന്നിറങ്ങിനടന്നു.
പിന്നെ കുഞ്ഞുക്ക പള്ളിയിലേക്കു പോയിട്ടില്ല,പോക്കര് ഹാജി കുഞ്ഞുക്കായെ പള്ളിയിലേക്കു വിളിക്കാറുമില്ല.
ഈ കഥ ഞങ്ങളുടെ നാട്ടിലെ കുഞ്ഞുക്ക എന്നാളുടെ ജീവിതത്തില്‍ നിന്ന് എടുത്ത ഒരു ഏടുമാത്രമാവുന്നു.