Wednesday, January 19, 2011

ഈ പരിപാടി നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നത് പോത്ത് അഥവാ കാലന്റെ വാഹനം


സ്ഫടിക പാത്രത്തിലെ പോത്ത് കറിയിലെ പോത്ത് എഴുന്നേറ്റുനിന്ന് ചോദിച്ചു
"ഹേ മനുഷ്യാ.......നീ ഓര്‍ക്കുന്നുവോ,
പണ്ടൊരിക്കല്‍ ഞാന്‍ വയലിലെ നെല്‍ചെടി തിന്നുന്നതു കണ്ട്
നീ എന്നെ അടിക്കാന്‍ വന്നപ്പോള്‍ ഞാന്‍ പറഞ്ഞതു നീ ഓര്‍ക്കുന്നുവോ?

മറന്നുവെന്നോ എങ്കില്‍ കേട്ടോള്ളൂ;
ഞാൻ നുകമേറ്റി ഉഴുതുമറിച്ചുണ്ടാക്കിതന്ന ഈ വിളവ് എനിക്കിതു തിന്നാന്‍ അവകാശമില്ലേ?
അതുപോലും മറന്ന മനുഷ്യാ ഞാന്‍ ഒന്നും കൂടി പറയട്ടെ,
നുകമേറ്റി ഞാനുഴുതുമറിച്ച് തന്ന ഈ ചോറിലേക്ക് എന്നെ കറിയായി ഒഴിച്ചു കഴിക്കാന്‍ നിങ്ങള്‍ക്ക് ലജ്ജയില്ലേ?''

ഈ സമയം ചോദ്യങ്ങള്‍ കേട്ട് തലയും താഴ്ത്തിയ മനുഷ്യന്റെ ജീവനെടുക്കാനായി യമലോകത്ത് കാലന്‍ തന്റെ വാഹനം അന്വേഷിക്കുകയായിരുന്നു.

11 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

കുറച്ചു കാലത്തിനു ശേഷം വീണ്ടും ഒരു കഥയുമായി നിങ്ങള്‍ക്ക് മുന്നില്‍.....

ഏ.ആര്‍. നജീം said...

ഇന്ന് ബീഫ്ബിരിയാണി ആയിരുന്നുല്ല്യേ.. മനസാക്ഷികുത്ത് കവിതാശകലമായി പരിണമിച്ചു... ങൂം.. കൊള്ളാം :-)

joice samuel said...

എല്ലാം പോത്തുകള്‍ തന്നെ....!!!

മാഷേ,
കഥ നന്നായിട്ടുണ്ട്...
ആശംസകളോടെ,
ജോയ്സ്.

വാഴക്കോടന്‍ ‍// vazhakodan said...

ചോദ്യങ്ങള്‍ ചോദ്യങ്ങളായിത്തന്നെ നില്‍ക്കട്ടെ! നന്നായി

കണ്ണനുണ്ണി said...

പോത്തും കോഴിയുമൊക്കെ അങ്ങനെ ചോദിച്ചു തുടങ്ങിയാ...കൊഴപ്പമാ..:)

raseesahammed said...

ഓ, ന്റെ പോത്തേ.... :)
ആശംസകള്‍...

Unknown said...

chodyam aanu alle ...hmm chodikku ...but ella chodiyathium marupadi pratheeshikaruth

ഭായി said...

ഉറക്കെ പാട്ട് വെച്ചിട്ട് കഴിക്കാനിരുന്നാൽ ഒരു പോത്തിന്റേയും ചോദ്യം കേൾക്കേണ്ടി വരില്ല :)
(ചിന്തിപ്പിച്ചു)

irshad said...

ushaaaaaar

irshad said...

ushaaaaaaaaaaaaaaaar

irshad said...

ushaaaaaar