Friday, June 11, 2010

ചൂട്ട്



ചിത്രം : ഇന്‍‌ട്രൂഡര്‍

രാത്രിയില്‍ അകലെ കാണുന്ന കൊച്ചു വെളിച്ചത്തെ ലക്ഷ്യമാക്കി, അയാള്‍ ഏകനായി നടന്നു.ആ വെളിച്ചം അണയുന്നതിനു മുന്‍പെ അവിടെ എത്തണം.എന്നാല്‍ മാത്രമെ അയാളുടെ ഈ യാത്ര ലക്ഷ്യത്തിലെത്തൂ!.

വയലിന്റെ അങ്ങേതലക്കല്‍ നില്‍ക്കുന്ന മരക്കൂട്ടങ്ങള്‍ കാറ്റേറ്റ് ഇളകി.ആരേ അദൃശ്യമായി തന്റെ വരവിനെ സ്വാഗതം ചെയ്യുകയാണോ എന്നുപോലും അയാള്‍ സംശയിച്ചു.പൊടുന്നനെ വന്ന കാറ്റ് അയാളുടെ കൈയിലെ ചൂട്ടിനെ ഒന്ന് ശക്തിയായി പ്രകാശിപ്പിച്ചു.അടുക്കും തോറും ആ വെളിച്ചം ഒരു ബംഗ്ലാവില്‍ നിന്നാണെന്ന സത്യം അയാള്‍ മനസിലാക്കി.

എന്റെ ബാല്യവും കൌമാരവും യൌവനവുമെല്ലാം ആ വൃദ്ധമനസിലൂടെ ഒരു സെല്ലുലോയിഡിലൂടെന്ന പോലെ കടന്നുപോയി.

ഞാന്‍ നടന്നു വന്നത് വയല്‍ വരമ്പിലൂടെയല്ല, ടാറിട്ട ഒന്നാംതരം റോഡിലൂടെയായിരുന്നുവെന്നും,വയലുകള്‍ തല ഉയര്‍ത്തി നില്‍ക്കുന്ന ഹൌസിങ്ങ് കോളനിയായിരുന്നുവെന്നും,തന്റെ വരവിനെ അദൃശ്യമായി സ്വാഗതം ചെയ്ത ആ മരക്കൂട്ടങ്ങള്‍ കാറ്റേറ്റ് ഇളകിയതല്ല,അത് ഒരു ഫാക്റ്ററിയില്‍ നിന്നും വമിച്ച കറുത്ത പുകയുടെ കൂട്ടമായിരുന്നു വെന്നും മനസിലാക്കിയ നിമിഷമയാള്‍ക്ക് ചുറ്റും ഒരു കൂട്ടമാളുകള്‍ തന്നെയുണ്ടായിരുന്നു.

അവിടെ കുടിയ പലരും അയാളുടെ കൈയ്യിലെ ചൂട്ട് ആദ്യമായി കാണുന്നവരയിരുന്നു.അതിനിടയിലാരോക്കെയോ ഭ്രാന്താശുപതിയിലേക്കും പോലീസ് സ്റ്റേഷനിലേക്കുമൊക്കെ ഫോണ്‍ ചെയ്യുന്നുണ്ടായിരുന്നു.


Share/Bookmark

8 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

കുറച്ച് ഇടവേളക്ക് ശേഷം ഒരു കൊച്ചു കഥ

രഘുനാഥന്‍ said...

"ബ്ലംങ്കാവില്‍" നിന്നും വെളിച്ചമോ...?

Nileenam said...

സോ ട്രൂ...........

ആര്‍ബി said...

theme kollaam..

blangaavu.. aksharathett,,,

wishes,,,,

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

രഘുനാഥ് ഒപ്പം ആര്‍ബി തെറ്റുതിരുത്തിയീട്ടുണ്ട്.നന്ദി.നിലീനത്തിനും നൌഷുവിനും നന്ദി.ഇനിയും വരിക ഈ വഴിയില്‍

നല്ലി . . . . . said...

നേരു കാണുന്നവന്‍ ഭ്രാന്തനായി ചിത്രീകരിക്കപ്പെടുന്നു

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഇപ്രാവശ്യം ലീവിന് പോയിട്ടു വേണം ചൂട്ടും കത്തിച്ച് വയല്‍ വരമ്പിലൂടെ ഒന്ന് നടക്കാന്‍.. ടോര്‍ച്ച് ഇല്ലാഞ്ഞിട്ടല്ല, ഒന്നും മറക്കാതിരിക്കാന്‍, ഒരുപക്ഷെ ആ കാലഘട്ടത്തിലേക്ക് ഒരു തിരിച്ചുപോക്ക് എപ്പോഴെങ്കിലും അനിവാര്യമായെങ്കിലോ? പോലീസോ ഭ്രാന്താശുപത്രിയോ ഞാന്‍ കാര്യമാക്കുന്നില്ല.

എന്‍.ബി.സുരേഷ് said...

ഇക്കാലത്ത് ചൂട്ടുമായി സത്യം, ഓർമ്മ, പഴയകാലം നാട്ടുവെളിച്ചം എന്നൊക്കെ പറഞ്ഞ്ജിറങ്ങിയാൽ തീർന്നു ജന്മം.എല്ലാം മാറി മറിഞ്ഞില്ലേ. കഥയ്ക്ക് ഒരു ഫിലോസഫിക്കൽ ടച്ച് ഉണ്ട് കേട്ടോ. എന്നാലും കുറച്ചു കൂടി കഥാത്മകം ആക്കാം എന്നു തോന്നി.