കുറുക്കന് മുന്തിരിക്കായി
ചാടിനോക്കിയിട്ട് കിട്ടാതെ
വന്നപ്പോള്‍ നേരെ പോയത്
മുന്തിരി കടയിലേക്കായിരുന്നു.
അവിടെ വിലപേശി തെറ്റിയപ്പോള്‍
പോയതോ പഞ്ചതന്ത്രക്കഥയിലേക്കും!
വരരുചിയുടെ പുത്രന് നാറാണത്ത് വന്നു താമസമാക്കി ആളുകള്‍ ആയാളെ ‘രുചിപുത്ര‘നെന്നു വിളിക്കാന്‍ തുടങ്ങി.
രുചിപുത്രന്‍ മന്തുകാലുവെച്ച് പാറകള്‍ ഉരുട്ടി മലമുകളില്‍ കയറ്റാനും അവിടെ നിന്ന് താഴേക്കിടാനും കൈക്കൊട്ടി ചിരിക്കാനും തുടങ്ങി.ഇതു കണ്ട് നാറാണത്തുവാസികള്‍ ഇയാള്‍ക്ക് ഭ്രാന്താണെന്ന് ധരിച്ചു.അങ്ങിനെ അവര്‍ അയാളെ ‘നാറാണത്തുഭ്രാന്ത‘നെന്നു വിളിച്ചു.ഇതുകേട്ട് അയാള്‍ കൂടുതല്‍ പൊട്ടിച്ചിരിച്ചു.
'പറയിപെറ്റ പന്തിരു കുലത്തിലെ' മുഖ്യന്റെ ചിരി, കാലത്തിന്റെ ചിരി, നിഷ്കളങ്കതയുടെ ചിരി.......
ഒരിക്കല്‍ സ്വര്‍ണ്ണമെന്നോട് ചോദിച്ചു
“അഗ്നിയില്‍ ഉരുകിയ എന്നില്‍ നീ
കാണുന്നത് എന്റെ മാറ്റോ
അതോ എന്റെ ദു:ഖമോ”
ഒന്നും പറയാതെ
ഞാനാജ്വല്ലറിയില്‍ നിന്ന്
ഇറങ്ങി നടന്നു.